Monday, December 15, 2025

ബി. ശശി കുമാർ അന്തരിച്ചു; വിട പറഞ്ഞത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവനും ഗുരുവും

തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതിയായ വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവനും ഗുരുവുമാണ് ബി. ശശികുമാർ.

തിരുവനന്തപുരം സ്വാതിതിരുന്നാൾ കോളേജിലെ സംഗീത അദ്ധ്യാപകനായിരുന്ന അദ്ദേഹം അവിടെ നിന്നും തന്നെയാണ് ഗാനഭൂഷണം പാസായത്. ആകാശവാണി ആർട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. ആകാശവാണിക്കുവേണ്ടി മലയാളം, തമിഴ് കീർത്തനങ്ങളും, നാടകങ്ങളും ശശികുമാർ രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

സ്വന്തം വയലിന്‍ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും വയലിൻ വായിച്ചിട്ടുണ്ട്. ജി.ശാന്തകുമാരി, ബി.ശ്രീകുമാരി, ബി.ഗിരിജ, സതീഷ് കുമാർ എന്നിവർ സഹോദരങ്ങളാണ്.

Related Articles

Latest Articles