'B Tech graduate, good job in IT, Rs 20 lakh annual income'; Second marriage after hiding the love marriage! This is how the accused finally got caught
തൃക്കാക്കര: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിൽ യുവാവ് പിടിയിൽ. തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് വിവാഹാലോചന എത്തിയത്.
ഐടി രംഗത്ത് നല്ല ജോലിയുണ്ടെന്നും 20 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും പറഞ്ഞു ധരിപ്പിച്ചത്. ബി ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയിൽ ഓൺലൈനായി പഠിക്കുന്നുണ്ടെന്നും വിശ്വസിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചു. വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ഇടക്കിടെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. കൂടാതെ വൈശാഖ് നേരത്തെ വിവാഹിതനാണെന്നും ബന്ധുക്കൾ കണ്ടെത്തി.
ബി ടെക് പാസ്സാകാത്ത പ്രതി ബെംഗളൂരുവിൽ സിവിൽ സർവീസ് കോച്ചിംഗിന് ചേർന്നാണ് ബിഹാർ സ്വദേശിയായ യുവതിയെ കഴിഞ്ഞ വർഷം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്. സ്വകാര്യ സ്ഥാപനത്തിൽ ഉന്നത ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വിവാഹം. ആദ്യ ഭാര്യ നൽകിയ പരാതിയിൽ വൈശാഖിനെതിരെ പട്ന പോലീസ് സ്റ്റേഷനിലും കേസുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയിൽ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയതിന് വൈശാഖിന്റെ അച്ഛൻ പ്രഹ്ലാദൻ, അമ്മ മീന, സഹോദരൻ നിഖിൽ എന്നിവരേയും പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…