ദില്ലി: ശ്രീരാമന്‍ ഹിന്ദു-മുസ്‌ലിം മതവിഭാഗങ്ങളുടെ പൂര്‍വ്വികനായതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മതസ്പര്‍ദ്ദ പാടില്ലെന്ന് യോഗാഗുരു ബാബ രാംദേവ്. ഭഗവാന് ശ്രീരാമന്‍ ഹിന്ദു-മുസ്ലീം മതവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീങ്ങളുടേയും പൂര്‍വ്വികനാണ് ശ്രീരാമന്‍. അതിനാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം ഒരുങ്ങുന്നതില്‍ മതസ്പര്‍ദ്ദയുടെ ആവശ്യകതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് നഗരത്തിലെ ശാന്ത്രം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച യോഗ ശിബിര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം. രാമന്‍റെ ജന്മസ്ഥലമായ അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി ക്ഷേത്രം നിര്‍മ്മിക്കാന്‍ പറ്റുമോ? ശ്രീരാമന്‍റെ ജന്മസ്ഥലമാണ് അയോധ്യ എന്നത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിങ്ങളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം. അതിനാല്‍ മതസ്പര്‍ദ്ദയില്ലാതെ തര്‍ക്കമില്ലാതെ ഭഗവാന്‍റെ ജന്മസ്ഥലമായ അയോധ്യയില്‍ തന്നെ രാമക്ഷേത്രം ഉയരണം.”- രാംദേവ് ഓര്‍മ്മിപ്പിച്ചു.
രാമക്ഷേത്രം രാഷ്ട്രത്തിന്‍റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…