ചാനല്‍ ഫൈവിന്റെ ‘ഹെഡ്മാസ്റ്റ’റിലൂടെ ആന്റണി സഹോദരന്‍മാര്‍ ഒന്നിക്കുന്നു; ചിത്രീകരണം ഉടൻ

രാജീവ് നാഥ് സംവിധാനം ചെയുന്ന ഹെഡ്മാസ്റ്ററ്റില്‍ ആന്റണി സഹോദരന്‍മാര്‍ ഒന്നിക്കുന്നു. അഭിനയ മികവുകൊണ്ടും അഭിനയിച്ച വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയവരാണ് മലയാളത്തിന്റെ പവർസ്റ്റാർ ബാബു ആന്റണിയും സഹോദരന്‍ തമ്പി ആന്റണിയും.

പ്രമുഖ എഴുത്തുകാരനായ കാരൂറിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചത്രാവിഷ്‌ക്കാരമാണ് ഹെഡ്മാസ്റ്റര്‍. ജനുവരി 14 നു ഹെഡ്മാസ്റ്ററുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.

അധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങള്‍, സ്വന്തം അനുഭവത്തിന്റെ ഉപ്പ് കൂടി ചേര്‍ത്ത് കാരൂര്‍ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.

വി.കെ വേണുവും രാജീവ് നാഥും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഹെഡ്മാസ്റ്ററില്‍, വിധിയോട് തോറ്റുപോയ പ്രധാന അധ്യാപകനായി തമ്പി ആന്റണിയും, അധ്യാപകന്റെ മകനായി ബാബു ആന്റണിയും അഭിനയിക്കുന്നു.

സഞ്ജു ശിവറാം, മഞ്ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, കഴക്കൂട്ടം പ്രേകുമാര്‍, സേതുലക്ഷ്മി,എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചാനല്‍ ഫൈവ്‌ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് ആണ് നിർമ്മാണം. ഗാന രചന- പ്രഭാ വര്‍മ്മ, സംഗീതം- കാവാലം ശ്രീകുമാര്‍, ഗാനങ്ങള്‍- ജയചന്ദ്രന്‍, നിത്യ മാമ്മന്‍, എഡിറ്റിംഗ്- ബീന പോള്‍, ക്യാമറ- പ്രവീണ്‍ പണിക്കര്‍, വസ്ത്രാലങ്കാരം- തമ്പി ആര്യനാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് കുടപ്പനകുന്ന്, മേക്കപ്പ്- ബിനു കരുമം, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- രാജന്‍ മണക്കാട്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago