Thursday, December 18, 2025

നവജാതശിശുവിനെ വിമാനത്താവളത്തിൽ മറന്നു വച്ചു ; പോയ വിമാനം തിരികെയിറക്കി

ജിദ്ദ ; ലഗേജുകൾ വിമാനത്താവളത്തിൽ മറന്നുവയ്ക്കുന്നതും,മാറിപോകുന്നതുമൊക്കെ സാധാരണമാണ് ,അതൊക്കെ എടുക്കാനായി വിമാനം തിരികെ വരാറുമില്ല .എന്നാൽ കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ക്വാലാലമ്പൂരിലേയ്ക്ക് യാത്ര തിരിച്ച എസ് വി 832 ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് അൽപ്പ സമയത്തിനകം തിരിച്ചിറക്കി ,കാരണം യാത്രക്കാരിലൊരാൾ മറന്നുവച്ചത് സ്വന്തം കുഞ്ഞിനെയായിരുന്നു .അതും നവജാത ശിശുവിനെ .

ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് അൽപ്പ സമയം കഴിഞ്ഞ ശേഷമാണ് സൗദിയിൽ നിന്നുള്ള യാത്രക്കാരി തന്റെ കുഞ്ഞിനെ വിമാനത്താവളത്തിൽ വച്ച് മറന്നതായി മനസ്സിലാക്കിയത് . വിവരം കാബിൻ അംഗങ്ങളെ അറിയിച്ചു . തുടർന്ന് പൈലറ്റ് അടിയന്തിര ലാൻഡിംഗിന് അനുമതി വാങ്ങുകയായിരുന്നു . വിമാനം തിരികെയെത്തുകയും,കുഞ്ഞിനെ കൊണ്ടുവരികയും ചെയ്തിട്ടാണ് യാത്ര പുനരാരംഭിച്ചത്.

Related Articles

Latest Articles