International

ഒടുവിൽ മാതാപിതാക്കളുടെ കൈകളിലേയ്ക്ക്: താലിബാനെ ഭയന്ന് കൂട്ടപ്പലായനത്തിനിടെ, യുഎസ് സൈന്യത്തിന് എറിഞ്ഞ് നൽകിയ കുഞ്ഞിനെ കണ്ടെത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാൻ സ്വദേശികൾക്ക് നഷ്ടമായ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മാതാപിതാക്കളുടെ കൈകളിലേക്ക് തിരികെയെത്തി (Baby Lost In Chaos Of Afghanistan Airlift Found). 2020 ഓഗസ്റ്റ് 19നാണ് രണ്ട് മാസം മാത്രം പ്രായമുള്ള സൊഹൈൽ അഹമ്മദിയെ മാതാപിതാക്കളായ മിർസ അലി അഹമ്മദിനും ഭാര്യ സുരയ്യയ്ക്കും നഷ്ടമായത്. താലിബാൻ അധികാരം പിടിച്ചതോടെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിയ ആയിരക്കണക്കിനാളുകളിൽ യുഎസ് നയതന്ത്രകാര്യാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന മിർസയും ഉണ്ടായിരുന്നു. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ആളുകൾ ബഹളം വെച്ചതോടെ വിമാനത്താവളത്തിലെ മുള്ളുവേലിക്ക് മുകളിലൂടെ അമേരിക്കൻ സൈനികർക്ക് കുട്ടിയെ എറിഞ്ഞ് നൽകുകയായിരുന്നു.

പ്രവേശന കവാടത്തിലേക്ക് ഉടന്‍ എത്തുമെന്ന് കരുതിയായിരുന്നു അവര്‍ കുഞ്ഞിനെ സൈനികന് കൈമാറിയത്. എന്നാൽ, വിമാനത്താവളത്തിൽ പ്രവേശിച്ച മാതാപിതാക്കൾക്ക് കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മിർസയും സുരയ്യയും നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബം അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു. യുഎസിൽ എത്തിയ ശേഷം കുഞ്ഞിനായി കുടുംബം അന്വേഷണം തുടർന്നു. മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുഎസ് എംബസിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവന്നിരുന്ന മിര്‍സ അലി കുഞ്ഞിനെ കുറിച്ച് അന്വേഷിക്കാത്ത ഇടമില്ല, ഉദ്യോഗസ്ഥരുമില്ല. വിമാനത്താവളം കുട്ടികള്‍ക്ക് അപകടകരമാകുമെന്നു കണ്ട് കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഇടങ്ങളില്‍ കുഞ്ഞ് സുഹൈലിനെ കൊണ്ട് പോയിരിക്കാമെന്നാണ് ഒരു സൈനിക കമാന്‍ഡര്‍ തന്നോട് പറഞ്ഞതെന്ന് മിര്‍സ അലി മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ കുഞ്ഞിനെ കാണാതായ സംഭവം വ്യക്തമാക്കിക്കൊണ്ട് ചിത്രം സഹിതം റോയിട്ടേഴ്സ് വാർത്ത നൽകിയതോടെയാണ് കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മിർസയ്ക്കും കുടുംബത്തിനും ലഭിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ടാക്സി ഡ്രൈവറായ ഹമീദ് സഫിയുടെ വീട്ടിൽ കുഞ്ഞുണ്ടെന്ന് അറിഞ്ഞതോടെ സൊഹൈലിന്റെ മുത്തച്ഛൻ കുട്ടിയെ കണ്ടെത്തി.

കുട്ടിയെ വിട്ടുതരാൻ കഴിയില്ലെന്ന് സഫി വ്യക്തമാക്കിയെങ്കിലും താലിബാൻ പോലീസ് വിഷയത്തിൽ ഇടപെട്ടു. തന്നെയും കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടു പോകണമെന്ന നിബന്ധനയാണ് സഫി മുന്നോട്ട് വെച്ചത്. മിർസയും കുടുംബവും ആവശ്യം അംഗീകരിച്ചതോടെ സഫി കുട്ടിയെ മുത്തച്ഛന് കൈമാറി. അഫ്ഗാനിസ്ഥാനിൽ നിന്നും സൊഹൈലിനെ ഉടൻ തന്നെ അമേരിക്കയിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. നിലവിൽ യുഎസ് മിഷിഗണിലെ ഒരു അപ്പാർട്ട്മെൻ്റിലാണ് മിർസ അലിയും കുടുംബവും കഴിയുന്നത്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

10 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

11 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

12 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

14 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

14 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

14 hours ago