വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
തെലുങ്ക് സൂപ്പർ സ്റ്റാർ രാംചരണിനും ഭാര്യ ഉപാസയ്ക്കുമെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവാവിന് നേരേ ആക്രമണം. സുനിഷ്ട് എന്ന യുവാവിനെയാണ് രാംചരണിന്റെ ആരാധകര്‍ കൈകാര്യം ചെയ്തത്. ദൃശ്യങ്ങള്‍ സാമൂഹ മാദ്ധ്യമങ്ങളില്‍ അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്.
രാംചരണിന്റെ സുഹൃത്തെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സുനിഷ്ട് മോശം പരാമര്‍ശം നടത്തിയത്. “ഉപാസന എന്റെ സുഹൃത്താണ്. രാംചരണും അതെ. ഉപാസനയ്ക്ക് ഓഡി ഇലക്ടിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്” ഇതായിരുന്നു സുനിഷ്ട് പറഞ്ഞത് – ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് രാംചരണിന്റെ ആരാധകർ ഇയാളെ കായികപരമായി നേരിട്ടത്.
രാംചരണിനോടും ഉപാസനയോടും മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ആരാധകരുടെ മർദ്ദനം . ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഒട്ടേറെപേര്‍ പ്രതികരണവുമായി രംഗത്ത് വന്നു. ഒരാള്‍ മറ്റൊരാളെ അധിക്ഷേപിച്ചാല്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കാമെന്നും നിയമം കയ്യിലെടുക്കുന്നത് വലിയ തെറ്റാണെന്നുമാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…