Bad remarks against the girl in the channel discussion; Child Rights Commission ordered action
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ കാണിക്കുകയും അതില്‍ കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതിന് ചാനല്‍ അവതാരകനും പാനലിസ്റ്റിനും എതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. വിനു വി. ജോണ്‍, റോയ് മാത്യു എന്നിവര്‍ക്കെതിരെയാണ് നിയമ നടപടി.
പരാതിക്കിടയാക്കിയ ചാനല്‍ ചര്‍ച്ചയിലുടനീളം പരാതിക്കാരിയുടെ മകള്‍ പങ്കെടുത്ത ഒരു സ്വകാര്യ പരിപാടിയുടെ വീഡിയോ കാണിക്കുകയും, കുട്ടിയെ കുറിച്ച് വളരെ മോശം പരാമര്‍ശം നടത്തിയതായും കമ്മീഷന്‍ വിലയിരുത്തി. പോക്‌സോ നിയമത്തിലെ കുറ്റകൃത്യങ്ങള്‍ ഒരു മാപ്പപേക്ഷയില്‍ തീര്‍പ്പാക്കാന്‍ സാധ്യമല്ല എന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്ന പൊലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത് എന്നും കമ്മീഷന്‍ കണ്ടെത്തി.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു കുട്ടിയുടെ പിതൃത്വം ചോദ്യം ചെയ്തു. ലോകം മുഴുവനുമുളള പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചു. കുട്ടിയുടെ പിതൃത്വം സംശയകരമായി തോന്നുന്നു എന്ന പ്രസ്താവനയെ വാര്‍ത്ത അവതാരകന്‍ പിന്തുണക്കുക കൂടി ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി. പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായില്ല എന്നും മറ്റുമുള്ള പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ്.
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…