Tuesday, May 21, 2024
spot_img

ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടിക്കെതിരെ മോശം പരാമര്‍ശം; നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ കാണിക്കുകയും അതില്‍ കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതിന് ചാനല്‍ അവതാരകനും പാനലിസ്റ്റിനും എതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. വിനു വി. ജോണ്‍, റോയ് മാത്യു എന്നിവര്‍ക്കെതിരെയാണ് നിയമ നടപടി.

പരാതിക്കിടയാക്കിയ ചാനല്‍ ചര്‍ച്ചയിലുടനീളം പരാതിക്കാരിയുടെ മകള്‍ പങ്കെടുത്ത ഒരു സ്വകാര്യ പരിപാടിയുടെ വീഡിയോ കാണിക്കുകയും, കുട്ടിയെ കുറിച്ച് വളരെ മോശം പരാമര്‍ശം നടത്തിയതായും കമ്മീഷന്‍ വിലയിരുത്തി. പോക്‌സോ നിയമത്തിലെ കുറ്റകൃത്യങ്ങള്‍ ഒരു മാപ്പപേക്ഷയില്‍ തീര്‍പ്പാക്കാന്‍ സാധ്യമല്ല എന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതു സംബന്ധിച്ച് നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്ന പൊലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത് എന്നും കമ്മീഷന്‍ കണ്ടെത്തി.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു കുട്ടിയുടെ പിതൃത്വം ചോദ്യം ചെയ്തു. ലോകം മുഴുവനുമുളള പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരാതിക്കാരിയെയും മകളെയും മോശക്കാരിയായി ചിത്രീകരിച്ചു. കുട്ടിയുടെ പിതൃത്വം സംശയകരമായി തോന്നുന്നു എന്ന പ്രസ്താവനയെ വാര്‍ത്ത അവതാരകന്‍ പിന്തുണക്കുക കൂടി ചെയ്തത് കുട്ടിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു പരാതി. പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായില്ല എന്നും മറ്റുമുള്ള പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ്.

Related Articles

Latest Articles