SPECIAL STORY

ബദരീനാഥ് ക്ഷേത്രത്തിൽ നിന്നും പൂജിച്ച കുബേര വിഗ്രഹം ചളവറ കുബേര ക്ഷേത്രത്തിലേക്ക്; ദർശനം ഒക്ടോബർ 20 മുതൽ; ഭക്തിസാന്ദ്രമായ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ചളവറ കുബേരപുരി

ഉത്തരാഖണ്ഡിലെ ഹിമാലയൻ സാനുക്കളിൽ നിന്നും ഉത്ഭവിക്കുന്ന അളകനന്ദ നദി തീരത്ത് നാരായണ ചൈതന്യം ഏറ്റവും വിളങ്ങുന്നതും, വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നുമായ ബദരിനാഥ ക്ഷേത്രം 1000 വർഷങ്ങൾക്ക് മുൻപ് മഹാനായ ശ്രീ ശങ്കരാചാര്യ സ്വാമികൾ പുന:സ്ഥാപിച്ചു എന്നാണ് വിശ്വാസം.

പാലക്കാട്‌ ജില്ലയിൽ മഹാകുബേരയാഗം (2022 ഏപ്രിൽ 17 മുതൽ 24 വരെ) നടന്ന ചളവറ കുബേര പുരിയിലെ കുബേര ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബദരിനാഥിൽ നിന്നുമുള്ള പവിത്രമായ മണ്ണ് പൂജാവിധികളോടെ കൊണ്ടുവന്ന് യാഗഭൂമി പവിത്രീകരിക്കുകയുണ്ടായി.

കുബേര ക്ഷേത്രത്തിൻ്റെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷങ്ങളുടെ മുന്നോടിയായി, കുബേര ഭാഗവാൻ്റെ സുവർണ്ണ വിഗ്രഹം ബദരീനാഥിൽ നിന്നും പൂജിച്ച് കൊണ്ടുവന്ന്, ഭക്തർക്ക് ദർശനം നടത്തുവാൻ 2022 ഒക്ടോബർ 20 മുതൽ അവസരം ഒരുങ്ങുകയാണ്.

തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമികൾ എന്നറിയപ്പെടുന്ന നടുവിൽമഠം അച്യുതഭാരതി സ്വാമികൾ കുബേര ഭഗവാൻ്റെ സുവർണ്ണ വിഗ്രഹം പൂജിക്കുവാനും ഭക്തരെ ആശിർവദിക്കാനുമായി 2022 ഒക്ടോബർ 12ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഈകാട്ട് നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും, തന്ത്രി ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, മഹാ കുബേര യാഗത്തിൻ്റെ യജമാനനായിരുന്ന ജിതിൻ വൈശ്രവണി അടങ്ങുന്ന സംഘം കുബേര സുവർണ്ണ വിഗ്രഹവുമായി ബദരിനാഥ ക്ഷേത്രത്തിലേക്ക് യാത്രയാകുന്നതാണ്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

23 mins ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

39 mins ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

54 mins ago

കശ്മിരില്‍ സീറോ ടെറര്‍ പ്‌ളാന്‍ നടപ്പാക്കും ; അമിത് ഷായുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

59 mins ago

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

1 hour ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

2 hours ago