Wednesday, December 31, 2025

ബാലഭാസ്‌കറിന്റെ അപകട മരണം; പുനഃരന്വേഷണ വിധി ഇന്ന്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി ഇന്ന് പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കര്‍ മരിച്ചത്. അപകടത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ചുവെങ്കിലും അപകട മരണം എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ഇതോടെ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Latest Articles