Bala
മോൻസണും നടൻ ബാലയും പങ്കാളികൾ ? ഞെട്ടിപ്പിക്കുന്ന ശബ്ദരേഖ പുറത്ത് | ACTOR BALA
കോടികളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് (Crime Branch) ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ കള്ളക്കളികൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ മോന്‍സണ് വേണ്ടി ഇടപെട്ടവരില്‍ സിനിമ താരം ബാലയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. മോന്‍സന്റെ സഹായി അജി നെട്ടൂരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാല ഇടപെടുന്ന ഫോണ്‍ ശബ്ദ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നടന്‍ ബാലയുടെ ഇടപെടലിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ഇപ്പോള്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. മോന്‍സന് എതിരെ 2020ല്‍ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാളുടെ ഇടപെടല്‍ ദുരൂഹമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മോശയുടെ അംശവടി കണ്ട് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
അതേസമയം, മോന്‍സണ്‍ നടത്തിയ തട്ടിപ്പില്‍ നടന്‍ ബാലയ്ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. ബാലയും മോന്‍സണും അയല്‍വാസിയാണ്. അവര്‍ തമ്മില്‍ നിരന്തരം ബന്ധം പുലര്‍ത്തുന്ന ആളാണ്, ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് പല വീഡിയോകളും ചെയ്തിട്ടുണ്ടെന്നും മോന്‍സന്റെ വീട്ടിലെ പുരാവസ്തുക്കള്‍ ബാലയുടെ യൂട്യൂബ് ചാനലിലൂടെ കാണിച്ചിട്ടുണ്ടെന്നും പരാതിക്കാരനായ ഷമീര്‍ പറയുന്നു.
buy visio professional 2016കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…