തിരുവനന്തപുരം: തലസ്ഥാനത്ത് സഹകരണ സംഘങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി നിരവധി പേരിൽ നിന്ന് പണം തട്ടിയ സംഘത്തിലെ ഒരാളെ പിടികൂടി. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ സുജികുമാരിയാണ് അറസ്റ്റിലായത്.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും തൊഴിൽ വാഗ്ദാനം ചെയ്തായിരുന്നു ഇവർ ഉദ്യോഗാർത്ഥികളുടെ മുമ്പിൽ പ്രതിക്ഷ്യപ്പെട്ടത്. തട്ടിപ്പ് മനസ്സിലാകാതെ അനവധി പേരാണ് തട്ടിപ്പിനിരയായതു. സഹകരണ സംഘങ്ങളുടെ പേരിൽ പണം തട്ടിയ സജിത്തിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ സുജി കുമാരി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

