പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് തകർക്കപ്പെട്ടുവെന്നും തീവ്രവാദികൾ കൊല്ലപെട്ടുവെന്നും സ്ഥിരീകരിച്ച് ഇറ്റാലിയൻ മാധ്യമ പ്രവർത്തക ഫ്രാന്‍സെസ്ക മറീനോ രംഗത്ത്.
ഇന്ത്യൻ വ്യോമാക്രമണത്തിൽ നൂറ്റിയെഴുപതോളം തീവ്രവാദികൾ കൊല്ലപെട്ടുവെന്നും ആക്രമണം നടത്തിയതിന്റെ തെളിവുകൾ നശിപ്പിക്കാൻ പാകിസ്ഥാൻ പട്ടാളം പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും മറീനോ ഇന്ത്യ ടുഡെയോട് പറഞ്ഞു.ആക്രമണ ശേഷം ബാലാക്കോട്ടുണ്ടായ സംഭവവികാസങ്ങൾ താൻ ശ്രദ്ധാപൂർവം നിരീക്ഷിച്ചുവരികയായിരുന്നുവെന്നും സ്ഥലവാസികളിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചുവെന്നും അവർ പറഞ്ഞു.
ഇന്ത്യൻ വ്യോമാക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സമീപമുള്ള പാകിസ്ഥാൻ പട്ടാള ക്യാമ്പിൽ നിന്നും സൈനികർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഷിങ്കിയാരിയെന്ന സ്ഥലത്തുള്ള ഹര്‍ക്കത്തുള്‍ മുജാഹിദീന്‍
ക്യാമ്പില്‍ എത്തിക്കുകയും ചെയ്തു.പരിക്കേറ്റ ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ പട്ടാള ഡോക്ടര്‍മാര്‍ ചികിത്സ നൽകിയതായും മറീനോ പറഞ്ഞു.ഏതാണ്ട് നാല്‍പ്പത്തിയഞ്ചോളം പേരെയാണ് ക്യാമ്പിലെത്തിച്ചത്.അതില്‍ ഇരുപതോളം പേര്‍ ചികിത്സക്കിടയില്‍ തന്നെ മരണമടഞ്ഞു.ഇവരുള്‍പ്പെടെയാണ് നൂറ്റിയെഴുപതോളം പേര്‍ ആക്രമണത്തില്‍ മരിച്ചത്.
കൊല്ലപ്പെട്ട ഭീകരവാദികളിൽ പതിനൊന്നോളം ട്രെയ്നർമാരും ഉള്ളതായി ഫ്രാന്‍സെസ്ക മറീനോ അറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് ജെയ്‌ഷെ മുഹമ്മദ് സാമ്പത്തിക സഹായം ചെയ്യുന്നതായും അവർ പറഞ്ഞു.ആക്രമണം നടന്ന സ്‌ഥലം ഇപ്പോഴും പാകിസ്ഥാൻ പട്ടാളത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്.സ്ഥലത്തെത്തിയ പോലീസ് സംഘത്തെപ്പോലും അവിടേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നതായും മറീനോ പറഞ്ഞു.
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…