BABY
ഇരിങ്ങാലക്കുട: കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. 11 മാസം മാത്രം പ്രായമുള്ള മീരവ് കൃഷ്ണയാണ് മരിച്ചത്. എടതിരിഞ്ഞി ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ നിഥിന് – ദീപ ദമ്പതികളുടെ കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവം നടന്നത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ കുഞ്ഞ് മരിച്ചു.
തൊണ്ടയില്‍ റബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. സഹോദരി: ഇനിയ.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…