Monday, December 15, 2025

റൺ വേയിൽ പടുകൂറ്റൻ ബലൂൺ പറന്നെത്തി; നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല; ചെന്നൈ വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്ച !

ചെന്നൈ: റൺവേയിൽ പറന്നെത്തിയ പടുകൂറ്റൻ ബലൂൺ അല്പനേരത്തേയ്ക്ക് ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക പരാതി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ബലൂണാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം പതിച്ചത്. രണ്ടാം റൺവേയ്ക്ക് സമീപമാണ് ബലൂൺ പതിച്ചത്. യൂത്ത് ഗെയിംസിന്റെ ഭാഗമായി നഗരത്തിന്റെ പലഭാഗത്തും ഇത്തരം ബലൂണുകൾ സ്ഥാപിച്ചിട്ടുണ്ട്.

ബലൂൺ പറന്നുവരുന്നത് വാച്ച് ടവർ, സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ബന്ധിച്ചിരുന്ന ബലൂണാണ് പറന്നെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. അട്ടിമറി സാദ്ധ്യതയടക്കം അന്വേഷണ പരിധിയിലാണ്.

Related Articles

Latest Articles