അമിത്ഷാ
ദില്ലി: ഭീകര സംഘടനയായ സിമിയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്നും സിമി ഭാരതത്തിന്റെ പരമാധികാരത്തിനും, സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും അറിയിപ്പിൽ പറയുന്നു. 2001 ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു സിമിയെ നിരോധിച്ചത്. അതുമുതൽ അഞ്ചു വർഷം വീതം നിരോധനം നീട്ടിവരികയായിരുന്നു.
ഭീകരവാദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും സംഘടന പുനഃസംഘടിപ്പിക്കാനും ഇപ്പോഴും അജ്ഞാതരായ ഭീകരർ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. സ്ഫോടനങ്ങൾ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ രാജ്യത്ത് നടത്തിയ സംഘടനയാണ് സിമി. വിദേശ സംഘടനകളുമായി ബന്ധമുള്ള സംഘടന ഭീകരവാദ റിക്രൂട്ട്മെന്റിലും ഫണ്ടിങ്ങിലും സജീവമായ സംഘടനയായിരുന്നു. നിരോധനത്തിന് ശേഷം സിമിയുടെ പ്രവർത്തകർ സമാന ആശയങ്ങളുള്ള മറ്റ് സംഘടനകളിൽ അദൃശ്യരായുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…