ധാക്ക: ബംഗ്ലാദേശിലെ നൊവാഖാലിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ അഞ്ഞുറോളം പേർ അതിക്രമിച്ചുകയറി പൂജാരിയേയും ഭക്തരെയും ആക്രമിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു.
അതേസമയം ബംഗ്ലാദേശിൽ വർഗീയ കലാപത്തിൽ ശനിയാഴ്ച രണ്ടുപേർകൂടി കൊല്ലപ്പെട്ടു. ഇതോടെ ബുധനാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ശനിയാഴ്ച രാവിലെ തെക്കൻ പട്ടണമായ ബേഗംഗഞ്ചിലെ ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽനിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. നവ്ഖാലി, ചന്ദ്പൂര്‍, കോക്‌സ് ബസാര്‍, ചത്തോഗ്രാം, ചപൈനവാബ്ഗഞ്ച്, പബ്‌ന, മൗലവിബസാര്‍, കുരിഗ്രാം ഉളഞ്‌പ്പെടെ 12ഓളം ജില്ലകളില്‍ ഹിന്ദു വിരുദ്ധ അക്രമം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

