ഷാക്കിബ് അല്‍ ഹസൻ
ബംഗ്ലാദേശ് ക്രിക്കറ്റ് താരവും അവാമി ലീഗ് എംപിയുമായ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് ബംഗ്ലാദേശ് പോലീസ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ നടന്ന മുഹമ്മദ് റൂബല്‍ എന്ന വ്യക്തിയുടെ കൊലപാതകത്തിലാണ് ഷാക്കിബിനെതിരെ കേസെടുത്തിരിക്കുന്നത്. ജൂലൈ മാസം ഏഴിനാണ് റൂബെല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാജി വച്ച് പാലായനം ചെയ്ത ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 154 അവാമി ലീഗ് നേതാക്കള്‍ക്കെതിരെയാണ് കേസ്.
ഷാക്കീബ് 28-ാം പ്രതിയാണ്. ബംഗ്ലാദേശ് സിനിമ താരം ഫിര്‍ദൂസ് അഹമ്മദ് 55-ാം പ്രതിയാണ്. തിരിച്ചറിയാത്ത 500ഓളം പേരും പ്രതികളാണ്. ഹസീനയുടെയും മറ്റു നേതാക്കളുടേയും നിര്‍ദേശത്തെ തുടര്‍ന്ന് അജ്ഞാതര്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും ഇതിനിടെ രണ്ട് ബുള്ളറ്റുകള്‍ നെഞ്ചിൽ തറച്ച റൂബൽ കൊല്ലപ്പെട്ടുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മഗുര-2 മണ്ഡലത്തില്‍ അവാമി ലീഗ് ബാനറില്‍ വിജയിച്ച് എംപിയായിരുന്നു ഷാക്കിബ്. നിലവിൽ നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് നിലവില്‍ ബംഗ്ലാദേശിനെ നിയന്ത്രിക്കുന്നത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…