ശ്രീനഗർ: സുരക്ഷാ സേനയ്ക്ക് നേരയടക്കം ആക്രമണത്തിന് പദ്ധതിയിട്ട് വിദേശ ഭീകരരുടെ നിർദ്ദേശപ്രകാരം നീങ്ങുകയായിരുന്ന രണ്ട് ലഷ്‌കർ ഭീകരർ ബാരാമുള്ളയിൽ പിടിയിലായി. തൗസീഫ് റമസാൻ ഭട്ട്, മോയിൻ അമീൻ ഭട്ട് തുടങ്ങിയ രണ്ട് ഭീകരരാണ് ബാരാമുള്ള പോലീസ് അറസ്റ്റു ചെയ്തത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സുരക്ഷാ സേനയും ഉൾപ്പെട്ട സംയുക്ത നീക്കത്തിലാണ് ഭീകരർ പിടിയിലായത്. ഭീകരരിൽ നിന്നും ചൈനീസ് തോക്കും തിരകളും ഗ്രനേഡുകളും പിടിച്ചെടുത്തു. ഭീകര കേന്ദ്രം വളഞ്ഞ പോലീസിനെ കണ്ടയുടൻ ഭീകരർ രക്ഷപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
രണ്ടംഗ സംഘത്തെ വിദേശ ഭീകരർ നിയന്ത്രിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഉസ്‌മാൻ, ഹിലാൽ അഹമ്മദ് ഷെയ്ഖ് തുടങ്ങിയ ലഷ്‌കർ ഭീകരരാണ് വിദേശത്തിരുന്ന് ഇവരെ നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നിരന്തരം ഇവർ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഭീകരാക്രമണങ്ങൾ നടത്താനും, പ്രമുഖരെ വധിക്കാനും, സുരക്ഷാ സേനയെയും പോലീസിനെയും ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…