Saturday, May 11, 2024
spot_img

ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ടു; ബാരാമുള്ളയിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ; പരിശോധനയിൽ കണ്ടെടുത്തത് ചൈനീസ് ആയുധങ്ങൾ

ശ്രീനഗർ: സുരക്ഷാ സേനയ്ക്ക് നേരയടക്കം ആക്രമണത്തിന് പദ്ധതിയിട്ട് വിദേശ ഭീകരരുടെ നിർദ്ദേശപ്രകാരം നീങ്ങുകയായിരുന്ന രണ്ട് ലഷ്‌കർ ഭീകരർ ബാരാമുള്ളയിൽ പിടിയിലായി. തൗസീഫ് റമസാൻ ഭട്ട്, മോയിൻ അമീൻ ഭട്ട് തുടങ്ങിയ രണ്ട് ഭീകരരാണ് ബാരാമുള്ള പോലീസ് അറസ്റ്റു ചെയ്തത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സുരക്ഷാ സേനയും ഉൾപ്പെട്ട സംയുക്ത നീക്കത്തിലാണ് ഭീകരർ പിടിയിലായത്. ഭീകരരിൽ നിന്നും ചൈനീസ് തോക്കും തിരകളും ഗ്രനേഡുകളും പിടിച്ചെടുത്തു. ഭീകര കേന്ദ്രം വളഞ്ഞ പോലീസിനെ കണ്ടയുടൻ ഭീകരർ രക്ഷപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.

രണ്ടംഗ സംഘത്തെ വിദേശ ഭീകരർ നിയന്ത്രിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഉസ്‌മാൻ, ഹിലാൽ അഹമ്മദ് ഷെയ്ഖ് തുടങ്ങിയ ലഷ്‌കർ ഭീകരരാണ് വിദേശത്തിരുന്ന് ഇവരെ നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നിരന്തരം ഇവർ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഭീകരാക്രമണങ്ങൾ നടത്താനും, പ്രമുഖരെ വധിക്കാനും, സുരക്ഷാ സേനയെയും പോലീസിനെയും ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.

Related Articles

Latest Articles