ഏകദേശം 32000 കോടി രൂപയുടെ പരസ്യ ഇടപാടുകളാണ് ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്നത്. ചാനലുകളുടെ ജനപ്രിയതയും വ്യൂവർഷിപ്പും എല്ലാമറിയുന്നതിന് സഹായകമായ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ച് ചാനലുകൾക്കും പരസ്യ ഏജൻസികൾക്കും നൽകുന്ന സ്ഥാപനമാണ് ബ്രോഡ്‌കാസ്റ് ഓഡിയൻസ് റീസേർച്ച് കൌൺസിൽ എന്ന ബാർക്ക്. ബാർക്ക് റേറ്റിങ് അടിസ്ഥാനമാക്കി ഓരോ വാർത്താ ചാനലുകളുടെ സ്ഥാനമെന്തെന്ന് പ്രേക്ഷക സ്വീകാര്യത എന്തെന്ന് അറിയാമായിരുന്നു. ചാനലുകളുടെ വരുമാനം നിശ്ചയിക്കുന്നതിനും പരസ്യ ഏജൻസികൾക്ക് ചാനലുകൾ തെരെഞ്ഞെടുക്കുന്നതിനും ഏറെ സഹായകമായ വിവരങ്ങളാണ് ബാർക്ക് നല്കിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ 17 മാസങ്ങളായി ബാർക്ക് അതിന്റെ റേറ്റിങ് നടത്തിയിരുന്നില്ല. മികച്ച റേറ്റിങ്ങിനായി ചില ചാനലുകൾ ബാർക്കിന്റെ ഉദ്യോഗസ്ഥർക്ക് പണം നല്കിയിരുന്നതായുള്ള ആരോപണം വന്നിരുന്നു. ഏറെ വിവാദം സൃഷ്ടിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ഒക്കെ ചെയ്തതോടെ ബാർക്ക് അതിന്റെ റേറ്റിങ് നിർത്തിവക്കുകയായിരുന്നു.
എന്നാൽ മാർച്ച് പകുതിയോടെ ചാനലുകൾക്ക് റേറ്റിങ് നൽകുന്നത് ബാർക്ക് പുനരാരംഭിക്കും എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 600 ലധികം ചാനലുകളുടെ വിവരങ്ങളാണ് ബാർക്ക് റേറ്റിങ് നൽകുന്നതിനായി അപഗ്രഥിക്കുന്നത്. വലിയൊരു ഡാറ്റ പ്രോസസിങാണ് ഇതിനായി ബർക്ക് നടത്തുക. എന്നാൽ ബാർക്ക് റേറ്റിങ് തിരിച്ചു വരുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ആശങ്കയിലാണ്. കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മറ്റ് വാർത്താ ചാനലുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായിരുന്നു. മാതൃഭൂമിയും മനോരമയുമെല്ലാം പുറകിലുണ്ടായിരുന്നു. 24 എന്ന ചാനലിന്റെ വരവോടെ വാർത്താ മാധ്യമ മേഖല ഒന്നായി മാറി. ഏഷ്യാനെറ്റിൻറെ ഒന്നാം സ്ഥാനത്തിന് പലപ്പോഴും 24 ഭീഷണിയായിരുന്നു. ശബരിമല വിവാദ സമയത്തൊക്കെ ജനം ചാനൽ മറ്റ് വാർത്താ ചാനലുകളെ പിന്തള്ളിയതും നമ്മൾ കണ്ടു. ബാർക്ക് റേറ്റിങ് ഇല്ലാതിരുന്ന കഴിഞ്ഞ 17 മാസങ്ങളിൽ കേരളത്തിലെ ടെലിവിഷൻ മാധ്യമ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കോവിടും ലോക്ക്ഡൗണും ചാനലുകളുടെ പരസ്യ വരുമാനത്തെ വല്ലാതെ ബാധിച്ചിരുന്നു. പരസ്യം ലഭിക്കാത്ത അവസ്ഥ എല്ലാ മാധ്യമങ്ങളും നേരിട്ടു. വരുമാനത്തിലും ലാഭത്തിലുമെല്ലാം വലിയ കുറവുണ്ടായി. ഇതെല്ലാം നമ്മുടെ വാർത്താ ചാനലുകളുടെ കണ്ടെന്റ് നെയും തീർച്ചയായും ഈ വരുമാന പ്രതിസന്ധി ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ 17 മാസങ്ങൾക്ക് ശേഷം ബാർക്ക് റേറ്റിങ് തിരിച്ചുവരുമ്പോൾ കേരളത്തിലെ എല്ലാ ടെലിവിഷൻ വാർത്താ മാധ്യമങ്ങളും ആശങ്കയിലാണ്. ഒന്നാം സ്ഥാനക്കാർക്ക് അത് നില നിർത്താനാകുമോ ? ഓരോരുത്തരുടെയും ഇപ്പോഴത്തെ നിലയെന്താണ് എന്നിങ്ങനെ നിരവധി ആശങ്കകൾ ഇപ്പോൾ ഈ മാധ്യമങ്ങൾക്കുണ്ട്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…