ശ്രീനഗറിലെ ലാൽ ചൗക്കിൽ സൈനികരുടെയും സൈനിക വിന്യാസത്തിന്റെയും ദൃശ്യങ്ങൾ പകർത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തക ബര്‍ഖ ദത്തിനെതിരെ രൂക്ഷ വിമർശനം. 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ, ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ സൈനിക നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം മറി കടന്നാണ് ബര്‍ഖ ദത്തിന്റെ വീഡിയോ ചിത്രീകരണം.
She "leaked" info to Pakistani terrorists during Kargil War.
She "leaked" info to handlers of Pakistani terrorists during 26/11 Mumbai attacks.
Barkha Dutt has arrived in Kashmir to do it again for Pakistan. 🤲 pic.twitter.com/lZTYRcJPSG
— Incognito (@Incognito_qfs) May 1, 2025
കാര്‍ഗില്‍ യുദ്ധസമയത്ത് അവര്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും മുംബൈ ആക്രമണസമയത്ത് പാകിസ്ഥാന്‍ തീവ്രവാദികളെ നിയന്ത്രിക്കുന്നവര്‍ക്ക് അവര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും പാകിസ്ഥാനു വേണ്ടി വീണ്ടും അത് ചെയ്യാന്‍ വേണ്ടിയാണ് ബര്‍ഖ ദത്ത് കശ്മീരില്‍ എത്തിയിരിക്കുന്നതെന്നും നെറ്റിസണ്‍സ് ആരോപിച്ചു. പത്രപ്രവർത്തനത്തിന്റെ പേരിൽ അവർ ദേശീയ താൽപ്പര്യം അവഗണിക്കുന്നുവെന്നും നെറ്റിസൺമാർ ആരോപിച്ചു.

