Kerala

അടിത്തറ വോട്ടുകൾ ഒലിച്ചുപോയി; ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവി അസാധാരണമെന്ന് വിലയിരുത്തി സിപിഎം; തിരുവനന്തപുരത്ത് പാർട്ടിയിൽ പൊട്ടിത്തെറി; കരമന ഹരി പാർട്ടിവിട്ടേയ്ക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി അസാധാരണമെന്നും അടിത്തറ വോട്ടുകൾ ബിജെപിയിലേക്ക് കുത്തിയൊലിച്ചു പോയെന്നും വിലയിരുത്തി സിപിഎം. ഒരു സ്വാധീനവുമില്ലാത്ത മേഖലകളിൽ പോലും ബിജെപി വോട്ടുയർത്തി. ബൂത്തിലിരിക്കാൻ ആളില്ലാതിരുന്ന സ്ഥലത്ത് പോലും ബിജെപിക്ക് മുന്നേറാൻ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ മണ്ഡലത്തിലടക്കം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി കടന്നു കയറിയെന്നും ബിജെപിയുടെ വളർച്ച തടയാനുള്ള നടപടികൾ വേണമെന്നുമാണ് പാർട്ടി വിലയിരുത്തുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള പാർട്ടിയുടെ മേഖലാ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.

ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അതിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് അതിരൂക്ഷമായ വിമർശനം ഉയർത്തിയത്. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ജില്ലാ കമ്മിറ്റിയംഗം കരമന ഹരി ആരോപിച്ചിരുന്നു. മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെയും വിമർശനങ്ങൾ ജില്ലാ കമ്മിറ്റിയിൽ ഉയർന്നിരുന്നു. മേയറുടെ ധാർഷ്ട്യം കാരണം നഗരസഭാ ഭരണം പാർട്ടിക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് വിലയിരുത്തലുണ്ടായി. മേയർക്കെതിരെ നടപടിയുടെ വക്കോളമെത്തിയെങ്കിലും രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന കാരണത്താൽ അതൊഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കരമന ഹരിക്കെതിരെ പാർട്ടി നടപടിക്കൊരുങ്ങുകയാണ്. എന്നാൽ നടപടിക്ക് മുന്നേ കരമന ഹരി പാർട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

10 minutes ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

11 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

12 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

13 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

14 hours ago