കെ പി ബാസിത്
തിരുവനന്തപുരം : നിയമന കോഴ കേസില്‍ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പേര് പരാതിക്കാരനായ ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ കുറ്റ സമ്മത മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബാസിത് സമ്മതിച്ചു. ഹരിദാസന്റെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നിയമന കോഴ ഗൂഢാലോചന കേസില്‍ ഇയാളെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടി. ആള്‍മാറാട്ടത്തിനും വഞ്ചനയ്ക്കും അഖില്‍ മാത്യു നല്‍കിയ പരാതി അങ്ങനെ ഒരു സംഭവം നടക്കാത്തതുകൊണ്ട് ഇനി നിലനില്‍ക്കില്ല. അതിനാൽ തന്നെ ഹരിദാസനെ സാക്ഷിയാക്കി, തട്ടിപ്പിനുള്ള ഗൂഢാലോചന എന്ന കേസിലേക്ക് പോകാനാണ് പോലീസ് ആലോചിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണം പരാതിയില്‍ എഴുതിച്ചേര്‍ത്തതും താനാണെന്ന് ബാസിത് പറഞ്ഞു. ഹരിദാസനില്‍ നിന്ന് കൂടുതല്‍ പണം തട്ടുകയായിരുന്നു എന്നതിനുമപ്പുറം ഇയാൾക്ക് മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കും.
ഇന്ന് റിമാൻഡ് ചെയ്ത ബാസിതിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം നാളെ കസ്റ്റഡി അപേക്ഷ നല്‍കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതിനു മുമ്പ് റയീസിന്റെ അടക്കം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇതിന് പുറമെ അഖില്‍ സജീവിനെ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്യും.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…