സഞ്ജു സാംസൺ
മുംബൈ : കടുത്ത നടുവേദനയെ തുടർന്ന്ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു പുറത്തായ ശ്രേയസ് അയ്യർക്ക് പകരക്കാരനെ ടീമിലുൾപ്പെടുത്താതെ ബിസിസിഐ. തിങ്കളാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞതിനു പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി അയ്യരുടെ പകരക്കാരനെ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
നാലാം ടെസ്റ്റിനിടയിലായാണ് ശ്രേയസ് അയ്യർക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടത്. തുടർന്ന് താരത്തിന് ബാറ്റിങിനിറങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് താരത്തെ പരിശോധനകൾക്കു വിധേയനാക്കി. വിശ്രമം ആവശ്യമായതിനാൽ താരത്തിന് ഏതാനും ഐപിഎൽ മത്സരങ്ങളും നഷ്ടമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് ശ്രേയസ് അയ്യർ.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 18 അംഗ ടീമിൽനിന്നു തന്നെ മറ്റൊരു താരത്തെ കളിപ്പിക്കാനാണു ബിസിസിഐയുടെ നീക്കം. ഇതോടെ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്താൻ സഞ്ജു സാംസണ് ഇനിയും കാത്തിരിക്കേണ്ടിവരും. അയ്യർക്കു പകരം സഞ്ജു സാംസണെ ടീമിൽ എടുത്തേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…