cricket

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെ ടീമിനെ വെസ്റ്റിൻ‍ഡീസ് പര്യടനത്തിനും ബിസിസിഐ അയച്ചേക്കും; പേസർ ജസ്പ്രീത് ബുമ്ര ടീമിലിടം നേടില്ല എന്ന് സൂചന

മുംബൈ : ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെ വിൻഡീസ് പരമ്പരയ്ക്ക് ടീമിനെ അയക്കാൻ ബിസിസിഐ ഒരുങ്ങുന്നുവെന്ന് സൂചന . രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഉൾപ്പെടെയുള്ള താരങ്ങൾ കളിച്ചേക്കും.

നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര എന്നിവർ വെസ്റ്റിൻഡീസിനെതിരായ പരമ്പരകളിൽ കളിക്കില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിരാശപ്പെടുത്തിയ ചേതേശ്വർ പൂജാര വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കും.ഇതോടെ രഞ്ജിയിൽ തകർപ്പൻ പ്രകടനം നടത്തിയ സർഫറാസ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം ലഭിക്കില്ല എന്നാണ് വിവരം. ഐപിഎല്ലിൽ തകർത്തടിച്ച രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാളിനെ ടെസ്റ്റ് ടീമിൽ എടുക്കുമോയെന്നും വ്യക്തമല്ല.

നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു ശേഷം ലണ്ടനിൽ അവധിക്കാല ആഘോഷത്തിലാണ് നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും. പര്യടനത്തിനുള്ള ടീം തിരഞ്ഞെടുക്കാനായി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അടുത്ത ആഴ്ച ചേരും. ജൂലൈ ആദ്യ ആഴ്ച ഇന്ത്യൻ താരങ്ങൾ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പുറപ്പെടും. ടെസ്റ്റിലും ഏകദിന മത്സരങ്ങളിലും രോഹിത് ശർമ ക്യാപ്റ്റനാകുമെങ്കിലും ട്വന്റി20 പരമ്പരയിൽ രോഹിത്തും കോഹ്ലിയും കളിക്കില്ല. കെ.എസ്. ഭരത്തിനു പകരം ഇഷാൻ കിഷൻ ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കീപ്പറുടെ റോളിലെത്തും.

Anandhu Ajitha

Recent Posts

മഹാ വികാസ് അഘാഡിയുടെ പ്രചാരണ റാലിയിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതി ഇബ്രാഹിം മൂസ ; ദൃശ്യങ്ങൾ പുറത്ത്

മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ…

6 mins ago

തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തില്‍ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം | തത്സമയക്കാഴ്ച തത്വമയിയില്‍

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 11 ന് സമാരംഭം കുറിക്കുന്ന നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ…

12 mins ago

കാനഡയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഭീഷണി നേരിടുന്നു; തീവ്രവാദികള്‍ക്ക് കാനഡ അഭയം കൊടുക്കുന്നതായും വിദേശമന്ത്രാലയം

കാനഡയോട് ഇന്ത്യ സ്വരം കടുപ്പിക്കുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും കാനഡ രാഷ്ട്രീയ ഇടം നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.…

29 mins ago

ഹയർ സെക്കൻഡറി ഫലം ! സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയത് 7 സ്‌കൂളുകൾ മാത്രം ! അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ വമ്പൻ കുറവുണ്ടായ…

53 mins ago

ബംഗാളിൽ ബിജെപിയുടേത് അസാധാരണ മുന്നേറ്റം! തടുക്കാനാകാതെ മമത!

പോലീസ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകി മമതയുടെ വായടപ്പിച്ച് ഗവർണർ

1 hour ago

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി ! 5 സ്ത്രീകളുൾപ്പെടെ 8 പേർ മരിച്ചു

ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിലെ സ്വകാര്യ പടക്കനിർമാണശാലയിലാണ് ഇന്ന് ഉച്ചയോടെ…

1 hour ago