Sunday, December 14, 2025

വേണം ജാഗ്രത ! 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 324 പുതിയ കോവിഡ് കേസുകളും 3 മരണങ്ങളും; രോഗവ്യാപനത്തിന് പിന്നിൽ പുതിയ വക ഭേദവും

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 324 പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളും. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 6815 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം-2053, ​ഗുജറാത്ത്-1109, പശ്ചിമ ബെം​ഗാൾ- 747, ​ദില്ലി -691, മഹാരാഷ്ട്ര-631 എന്നിങ്ങനെയാണ് നിലവിലെ ഉയർന്ന കോവിഡ് നിരക്കുകൾ.

ഇപ്പോഴത്തെ രോ​ഗവ്യാപനത്തിന് പിന്നിൽ XFG എന്ന പുതിയ വകഭേദവും ഉണ്ടെന്നാണ് ഇൻസാകോ​ഗ് (Indian SARS-CoV-2 Genomics Consortium) പുറത്തുവിട്ട പുതിയ ഡേറ്റ വ്യക്തമാക്കുന്നത്. രോ​ഗവ്യാപനത്തിൽ 163 കേസുകൾക്ക് പിന്നിൽ XFG ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബം​ഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാനഡയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. വ്യാപനശേഷി കൂടുതലുള്ള ഈ വകഭേദത്തിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുമാവുമെന്ന് ലാൻസെറ്റ് പഠനത്തിലുണ്ട്. ഒമിക്രോണിന്റെ മറ്റ് വകഭേദങ്ങളേപ്പോലെ തന്നെ വന്നുപോവുന്ന ഈ വകഭേദം ഇതുവരെ തീവ്രമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടില്ല.

Related Articles

Latest Articles