beast
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനായ പുതിയ ചിത്രം ബീസ്റ്റ് തിയറ്ററുകളിൽ എത്തി കഴിഞ്ഞു. നെല്‍സനാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയതിനാൽ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എങ്കിൽ തന്നെയും മാസ് എന്റർടെയ്നർ ആയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ബീസ്റ്റിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങിയിരിക്കുകയാണ്.
ഇന്നലെയാണ് വിജയ് ചിത്രം റിലീസിനെത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ വ്യാജനും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നേരത്തെയും പ്രധാന താരങ്ങളുടെ ചിത്രം ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമായിരുന്നു ചിത്രത്തിന്റെ റിലീസ്. ‘വീരരാഘവന്‍’ എന്ന സ്‍പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. ആദ്യം ഏപ്രിൽ 14 നാണ് ബീസ്റ്റ് റിലീസിനായി ഒരുങ്ങിയിരുന്നത്. എന്നാൽ ഏപ്രിൽ 14നു കെജിഎഫ് 2 റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ ഏപ്രിൽ 13നാണ് റിലീസിനെത്തുന്നത്.ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വുമായി ആദ്യ ദിന ക്ലാഷ് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് ബീസ്റ്റ് ഒരു ദിവസം മുൻപ് എത്തുന്നതെന്നാണ് സൂചന.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. എന്തായാലും ഫസ്റ്റ്ഡേ ക്ലാസ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരുപടങ്ങളും തമ്മില്‍ മത്സരം ഇതോടെ ഉറപ്പായി. കേരളത്തില്‍ അടക്കം ഇരുപടങ്ങളും പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം ഉണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…