Sunday, May 26, 2024
spot_img

2022 ലെ നേതാജി അവാർഡ് മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക്

ദില്ലി: നേതാജി റിസർച്ച് ബ്യൂറോയുടെ നേതൃത്വത്തിൽ നൽകിവരുന്ന നേതാജി പുരസ്‌കാരം ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക്. (Shinzo Abe) സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ആബെയെ പ്രതിനിധീകരിച്ച് കൊൽക്കത്തയിലെ ജപ്പാൻ കോൺസൽ ജനറലായ നകമുറ യുതക പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ സതോഷി സുസുക്കി ന്യൂഡൽഹിയിൽ നിന്ന് പരിപാടിയെ അഭിസംബോധന ചെയ്തു. നേതാജി റിസർച്ച് ബ്യൂറോയുടെ ഡയറക്ടറായ സുഗത ബോസ് അബെയെ നേതാജിയുടെ ആരാധകനായാണ് ഷിൻസോ ആബെയെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡറായ സതോഷി സുസുക്കി വിർച്വലായി ചടങ്ങിൽ പങ്കെടുത്തു. നേതാജിയുടെ വലിയ ആരാധകനാണ് ആബെയെന്ന് മരുമകൻ സുഗത ബോസ് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles