International

വീട്ടിലേക്ക് ക്ഷണിച്ച് മയക്കുമരുന്ന് പാനീയം നൽകി പീഡിപ്പിച്ചു: ഗായകൻ ക്രിസ് ബ്രൗണിനെതിരെ പരാതി

പ്രശസ്ത ഗായകൻ ക്രിസ് ബ്രൗൺ (Chris Brown) മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തെന്ന് പരാതി. ജെയ്ൻ ഡോ എന്ന സ്ത്രീയാണ് പരാതിയുമായി രം​ഗത്തെത്തിയത്. പ്രമുഖ റാപ്പർ ഡിഡിയുടെ ഫ്ലോറിഡയിലെ വസതിയിൽ വച്ച് ക്രിസ് പീഡിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം.

2020 ഡിസംബർ 30തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിയാമിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ക്രിസ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ക്രിസ് അവരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയും എതിർപ്പിനെ മറികടന്ന് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

ഇതേത്തുടർന്ന് താരത്തിൽ നിന്ന് 150 കോടിയോളം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കൊറിയോഗ്രാഫറും നർത്തകിയുമായ പരാതിക്കാരി പറയുന്നത്. ഇവർ മോഡലിംഗ്, സം​ഗീതം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് കോടതി രേഖകളിൽ പറയുന്നത്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നാണ് ക്രിസ് പ്രതികരിച്ചത്. സാധാരണ താൻ പുതിയ മ്യൂസിക് പ്രൊജക്ടുകൾ റിലീസ് ചെയ്യാറാകുമ്പോൾ ഇത്തരം ആരോപണങ്ങൾ പതിവാണെന്നും ഇവ വ്യാജമാണെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

admin

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

1 hour ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

2 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

3 hours ago