Entertainment

ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കൂ; താരനും മുഖക്കുരുവും പമ്പകടക്കും

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് മികച്ചൊരു സൗന്ദര്യ വർധക വസ്തുവുമാണെന്ന് കാര്യം പലർക്കും അറിയില്ല. താരനകറ്റാനും മുടികൊഴിച്ചിൽ തടയാനും ചർമ സൗന്ദര്യത്തിനുമൊക്കെ ബീറ്റ്റൂട്ട് മികച്ച പ്രതിവിധിയാണ്. ഇനി ബീറ്റ്റൂട്ട് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് അറിയാം…

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ മികച്ച മാര്‍ഗ്ഗമാണ് ബീറ്റ്റൂട്ട്. ഒരു ചെറിയ പാത്രത്തിൽ ബീറ്റ്റൂട്ട് ജ്യൂസും തേനും പാലും മിക്സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് അൽപം പഞ്ഞിയെടുത്ത് മുക്കി കൺപോളകളിൽ വയ്ക്കുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

മുടികൊഴിച്ചിൽ അകറ്റാൻ ബീറ്റ്റൂട്ട് ഉപയോ​ഗിക്കാം. ഒരു ബീറ്റ്റൂട്ടിന്റെ ജ്യൂസും രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലുമായി ചേർത്ത് മിക്സ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം.

താരനകറ്റാനും ബീറ്റ്റൂട്ട് മികച്ചൊരു പ്രതിവിധിയാണ്. ബീറ്റ്റൂട്ട് ജ്യൂസിനൊപ്പം അൽപം വിനാ​ഗിരിയോ ചെറുചൂടുവെള്ളമോ ചേർക്കുക. ഇത് മുടിയിഴകളിൽ പുരട്ടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം.

മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതൊഴിവാക്കാനായി ബീറ്റ്റൂട്ട് ജ്യൂസും തക്കാളി ജ്യൂസും തുല്യ അളവിൽ എടുക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. ബ്ലാക്ക് ​ഹെഡ്സ് അകറ്റാൻ ഇത് മികച്ചതാണ്.

രണ്ട് സ്പൂൺ തൈര് ചേർത്ത് ബീറ്റ്റൂട്ട് അടിച്ചെടുക്കുക. ഇതിലേക്ക് അൽപം ആൽമണ്ട് ഓയിൽ ചേർക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകിക്കളയുക.

B4 Admin

Recent Posts

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

34 minutes ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

9 hours ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

11 hours ago