ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സർക്കാർ. ബേബി ഡാം ബലപ്പെടുത്തുന്നതിന് പുറമേ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും എര്‍ത്ത് ഡാം ബലപ്പെടുത്താന്‍ നടപടി വേണമെന്ന ആവശ്യവും കേന്ദ്രം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്തിന് സംസ്ഥാന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ മറുപടി നല്‍കിയേക്കും
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് കേന്ദ്ര ജലകമ്മീഷന്റെ കത്ത് ലഭിച്ചത്. തമിഴ് നാട് സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര ജലകമ്മീഷന്‍ കത്തയച്ചത്. തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം പൂര്‍ണമായി അംഗീകരിച്ച് കൊണ്ടാണ് ഇത്തരം ഒരു കത്ത് നല്‍കിയിരിക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാടാവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് നിർമ്മാണം മാത്രമാണ് ശാശ്വത പരിഹാരമെന്ന് കേരളം അറിയിച്ചു. ഡാമിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന് തമിഴ്‍നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…