ദാൽ തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നിമിഷ: വൈറലായി ചിത്രം

nimisha sajayan

0
nimisha-sajayan-share-her-photos
nimisha-sajayan-share-her-photos

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയൻ. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് നിമിഷ മികവ് പുലർത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിമിഷ സജയൻ(Nimisha Sajayan) ഒട്ടേറെ ഹിറ്റുകളുമായി ഭാഗമായി. ഇപ്പോഴിതാ കശ്‍മീര്‍ യാത്രയുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകാണ് നടി.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ തടാകത്തിൽ ഒന്നായ ദാൽ തടാകത്തിൽ നിന്നുള്ളതാണ് താരം (Actress) പങ്കുവെച്ച ഒരു ഫോട്ടോ. കൂടാതെ ശിക്കാര വള്ളത്തില്‍ നിന്നും ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്റെയും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട് നിമിഷ സജയൻ. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

ഫഹദ് നായകനായി അഭിനയിച്ച മാലിക് എന്ന ചിത്രമാണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നിമിഷാ സജയന്റെതായി ഒട്ടേറെ ചിത്രങ്ങളാണ് തയ്യാറാകുന്നത്. നിവിൻ പോളിയുടെ തുറമുഖമെന്ന ചിത്രമാണ് ഉടൻ റീലിസ് ചെയ്യാനുള്ളത്. ഒനിര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലും നിമിഷ സജയൻ അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.