Featured

രക്തസമ്മർദ്ദം പോലും പമ്പ കടക്കും ഇതിന്റെ ഗുണങ്ങൾക്ക് മുന്നിൽ; അറിയാതെ പോകരുത്… ബീറ്റ്റൂട്ടിന്റെ ആർക്കും അറിയാത്ത ഈ ഗുണങ്ങളെക്കുറിച്ച്

രക്തസമ്മർദ്ദം പോലും പമ്പ കടക്കും ഇതിന്റെ ഗുണങ്ങൾക്ക് മുന്നിൽ; അറിയാതെ പോകരുത്… ബീറ്റ്റൂട്ടിന്റെ ആർക്കും അറിയാത്ത ഈ ഗുണങ്ങളെക്കുറിച്ച് | BEETROOT

ബീറ്റ്‌റൂട്ട് ജ്യൂസ് കേമമാണ്. ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ഇത് കുടിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്… ആരോഗ്യ കാര്യങ്ങളും, ചര്‍മ സൗന്ദര്യവും എടുത്തു നോക്കിയാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് നല്ലതുതന്നെയാണ്. ഹീമോഗ്ലോബിൻ നില വർദ്ധിപ്പിക്കുന്നതിനായി ബീറ്റ്റൂട്ട് ശ്രദ്ധേയമായ ഗുണങ്ങളെ നൽകും. പോഷകങ്ങൾ എല്ലാമടങ്ങിയ അവ പോഷകാഹാരത്തിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നു. ഇതിൽ മിക്കവാറും എല്ലാ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് കലോറികൾ നൽകുന്ന കാര്യത്തിൽ വളരെ മിതവുമാണ് അവ. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും നല്ല ഉറവിടമാണ് ബീറ്റ്റൂട്ടുകൾ. നമ്മുടെ ശരീരത്തിന് ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന ആരോഗ്യ ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളായ നൈട്രേറ്റുകളും പിഗ്മെന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഉപകാരപ്രദമാണ്. ദിവസവും എട്ട് ഔൺസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നവരുടെ സിസ്റ്റോളിക് , ഡയാസ്റ്റോളിക്ക് രക്തസമ്മർദ്ദങ്ങളെ നിയന്ത്രണവിധേയമാക്കാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ രക്തത്തിൽ എത്തുമ്പോൾ നൈട്രിക്ക് ആസിഡായി മാറുകയും, അവ രക്തക്കുഴലുകളെ വിശാലമാക്കുവാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ ആണ് ഇത് സാധ്യമാകുന്നത് എന്നാണ് ആരോഗ്യശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്.

ഓര്‍മ്മ ശക്തിയ്ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതിന് ദിവസവും വെറും വയറ്റില്‍ ബീറ്റ്റൂട്ട്ജ്യൂസ് കുടിച്ചാല്‍ മതി. ബീറ്റ്റൂട്ട്ജ്യൂസ് വ ളർച്ചയുടെ ലക്ഷണങ്ങളെയും ഡിമെൻഷ്യ പോലുള്ള ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചില പഠനങ്ങൾ തലച്ചോറിന്റെ ഒരു ഭാഗമായ ലോബിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനായി ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താം. ഇങ്ങനെ ചെയ്യുന്നതിലൂടെ അള്‍ഷിമേഴ്‌സ് എന്ന മാഹാരോഗം വരാതെ നമ്മെ സംരക്ഷിക്കാനും ഈ ജ്യൂസ് സഹായിക്കുന്നു.

.

Anandhu Ajitha

Recent Posts

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

27 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

45 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

1 hour ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

2 hours ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

2 hours ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

3 hours ago