Tuesday, May 7, 2024
spot_img

ഇടുക്കിയില്‍ ഊരുമൂപ്പന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്സീന്‍ എടുക്കാതെ സര്‍ട്ടിഫിക്കറ്റ്: സാങ്കേതിക പ്രശ്‌നമെന്ന ന്യായീകരണവുമായി ആരോഗ്യവകുപ്പ്

ഇടുക്കി: കൊവിഡ് വാക്സീൻ ഇതുവരെ എടുക്കാത്ത ആദിവാസികൾക്ക് വാക്സീനെടുത്തെന്ന് മൊബൈലിൽ സന്ദേശവും സാക്ഷ്യപത്രവും. വാക്‌സിൻ എടുക്കാനായി ഇടുക്കി കണ്ണംപടിയിലെ വാക്സീൻ ക്യാമ്പില്‍ പേര് രജിസ്റ്റർ ചെയ്ത ആദിവാസി മൂപ്പൻമാർ ഉൾപ്പെടെയുള്ളവർക്കാണ് വാക്സീനെടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് കിട്ടിയത്. എന്നാൽ സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ന്യായികരണം.

കഴിഞ്ഞ ദിവസമാണ് കണ്ണംപടി സർക്കാർ സ്ക്കൂളിൽ ആറ് കുടികളിലുള്ളവര്‍ക്കായി വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. ഇതേതുടർന്ന് രാവിലെ മുതൽ ആദിവാസികൾ ക്യൂ നിന്നു. 650 പേർക്ക് ടോക്കൺ കൊടുക്കുകയും, അതിൽ 457 പേർക്ക് വാക്സീൻ നൽകുകയും ചെയ്യ്തു. പക്ഷേ കണ്ണംപടി, കിഴുകാനം, വാക്കത്തി കുടികളിലെ ഊരുമൂപ്പന്മാർ ഉൾപ്പടെ ടോക്കൺ ലഭിച്ചവർ പലരും നിരാശരായി മടങ്ങി. എന്നാൽ വൈകിട്ട് ആറുമണി മുതൽ വാക്സിനേഷൻ വിജയിച്ചു എന്ന സന്ദേശം ഇവരുടെ മൊബൈലിൽ എത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles