Thursday, May 16, 2024
spot_img

ലോകത്തെ വിസ്മയം കൊള്ളിപ്പിച്ച ഭാരതത്തിന്റെ ഓപ്പറേഷൻ ദേവിശക്തി

കാബൂൾ ഇന്ത്യൻ മിഷനായ ‘ഓപ്പറേഷൻ ദേവിശക്തി’ എത്രമാത്രം ദുഷ്കരമാണ
ന്നും കേന്ദ്ര സർക്കാരും ഇന്ത്യൻ എയർ ഫോഴ്സും എത്രമാത്രം കഷ്ടപ്പെടുന്നു വെന്നും നിങ്ങൾക്കറിയാമോ?
അഫ്ഗാനിസ്ഥാനിൽ നിന്നും എണ്ണൂറിലേ റെപ്പേരെ രക്ഷിച്ച കേന്ദ്ര സർക്കാരിന്റെ ബുദ്ധിമുട്ടാണ് ഞാൻ ഇവിടെ പറയുവാൻ പോകുന്നത് … നിങ്ങൾ വിചാരിക്കുന്നു
ണ്ടാവും വളരെ എളുപ്പമാണന്ന് .. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല… നയതന്ത്രവും കഠിനാധ്വാനവും ഏറെ ആവശ്യമായ ഈ ഓപ്പറേഷൻ ദേവിശക്തി’ ഇങ്ങനെയാണ്:-

  1. അഫ്ഗാനിസ്ഥാനിലേയ്ക്ക് നേരിട്ട് പോകാൻ പറ്റില്ല… പാകിസ്ഥാന്റെ വ്യോമ
    പാതയിലൂടെ വേണം പോകാൻ. എന്നാൽ ദുഷ്ടൻമാരായ പാകിസ്ഥാൻ അതിന് സമ്മതിച്ചില്ല.
  2. അടുത്ത വഴി ഇറാന്റെ വ്യോമ പാത
    യാണ്. അതിനു വേണ്ടി കേന്ദ്ര സർക്കാർ ഇറാൻ ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർ ഫോഴ്സിന്റെ വിമാനം പറത്തുവാൻ സമ്മതം വാങ്ങുന്നു.
  3. ഒരു രാജ്യവും മറ്റുള്ള രാജ്യങ്ങളുടെ എയർ ഫോഴ്സ് വിമാനം തങ്ങളുടെ വ്യോമ പാത വിട്ടുകൊടുക്കില്ല.. എന്നാൽ ഇന്ത്യയുടെ നയതന്ത്രത്തിന്റെ ഫലമായി സമ്മതം കിട്ടുന്നു.
  4. ഇനി… അടുത്ത കടമ്പ എന്താണന്ന് വച്ചാൽ ഇന്ത്യയുടെ വിമാനം കാബൂളിൽ ഇറങ്ങാൻ താലിബാൻ സമ്മതിക്കില്ല.. കാരണം താലിബാനുമായി ഇന്ത്യക്ക് നല്ല
    ബന്ധമില്ല എന്നത് തന്നെ..
  5. ഇനി കാബൂളിൽ ഇറങ്ങിയാൽ തന്നെ ആയിരക്കണക്കിന് യാത്രക്കാരുടേയും അഭയാർഥികളുടേയും ഇടയിലൂടെ വേണം വിമാനത്തിന് ലാൻഡ് ചെയ്യാൻ. കൂടാതെ വിമാനത്തിന് അധിക സമയം പാർക്ക് ചെയ്യാനും പറ്റില്ല..
  6. അതിനാൽ ഇന്ത്യാ ഗവൺമെന്റ് കസാക്കിസ്ഥാൻ എയർപോർട്ടിൽ നമ്മുടെ എയർ ഫോഴ്സ് വിമാനങ്ങൾ
    ഒരുക്കി .. അതിനും വലിയ രീതിയിൽ സമ്മതം വേണം എന്ന് ഓർക്കുക.
    ഇനിയൊരു ദീർഘവീക്ഷണത്തിന്റെ കാര്യം.. കസാഖിസ്ഥാനിലുള്ള Farkhore എയർ ബേസ് ഇന്ത്യ കസാഖിസ്ഥാൻ സംയുക്തമായിട്ടാണ് നിയന്ത്രിക്കുന്നത്. അടൽ ജി പ്രധാനമന്ത്രിയായിരുന്നപ്പോൾ
    ഇത് മുന്നിൽ കണ്ട് ദീർഘവീക്ഷണ ത്തോടെ ചെയ്ത പ്രോജക്ടാണ്… എന്ന് ഓർക്കുക.
  7. ഇനി ഇന്ത്യാ ഗവൺമെന്റിന്റെ അടു ത്ത നീക്കം എന്നാണന്നു വച്ചാൽ നമ്മുടെ പൗരൻമാരെ താലിബാന്റെ കൈയ്യിൽ പെടാതെ കാബൂൾ എയർപോർട്ടിൽ എത്തിക്കുക എന്നതാണ്. കാരണം കാബൂൾ എയർപോർട്ടിന് മുൻപായി താലിബാന്റെ ചെക്ക് പോസ്റ്റുകൾ ഉണ്ട്..
  8. അതിനുള്ള പരിഹാരമായി ഇന്ത്യാ ഗവൺമെന്റ് ചെയ്തത് കാബൂൾ എയർ
    പോർട്ടിന് മുന്നിൽ ഇന്ത്യാക്കാർക്ക് മാത്രമായി താമസിക്കാൻ ഒരു സ്ഥലം ഒരുക്കുക എന്നതാണ്. അതിലേയ്ക്കായി ഒരു ഗ്യാരേജ് തയ്യാറാക്കി ദിവസവും 150- 200 വരെ ഇന്ത്യൻ പൗരൻമാരെ താമസിപ്പിക്കുന്നു.
  9. മറ്റുള്ള സ്ഥലങ്ങളിൽ കുടിങ്ങിപ്പോയ ഇന്ത്യൻ പൗരൻമാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ US സേനയുടെ സഹായത്തോടെ ഈ ഗ്യാരേജിൽ എത്തിക്കുന്നു.
  10. അതിനു ശേഷം ഒരു മിഷനുള്ള യാത്രക്കാർ ആയി എന്ന വിവരം ഇന്ത്യൻ ഉദ്യോഗസ്ഥർ കസാഖിസ്ഥാനിലെ എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും കാബൂൾ US ഉദ്യോഗസ്ഥർക്കും കൈമാറുന്നു. കാബൂൾ ATS ന്റെ കൺട്രോൾ US നാണ്.
  11. ATS ന്റെ ക്ലിയറൻസ് കിട്ടിയതിനു
    ശേഷം കസാഖിസ്ഥാനിൽ നിന്നും ഇന്ത്യൻ എയർഫോഴ്സ് വിമാനം കാബൂൾ എയർപോർലേയ്ക്ക് പറന്നു വരുന്നു.
  12. അതിനു ശേഷം എയർ പോർട്ടിന് പുറത്തുള്ള ഗ്യാരേജിൽ നിന്നും നമ്മുടെ പൗരൻമാരെ US ന്റെ വാഹനത്തിൽ കയറ്റി നേരിട്ട് റൺവേയിൽ എത്തിക്കുന്നു.
  13. റൺവേയിൽ കാത്ത് നിൽക്കുന്ന നമ്മുടെ പൗരൻമാരുടെ അടുത്തേയ്ക്ക് ഇന്ത്യൻ എയർഫോഴ്സ് വിമാനം പറന്ന് ഇറങ്ങുന്നു..
  14. 15 മിനിട്ടിനുള്ളിൽ ഇന്ത്യൻ പൗരൻ മാ രേയും വഹിച്ചുകൊണ്ട് ഇന്ത്യൻ എയർഫോഴ്സ് വിമാനം ദില്ലിയിലേയ്ക്ക് തിരിക്കുന്നു ..

ഇതൊരു ഹെർകൂലിയൻ ടാസ്ക് ആണ
ന്ന് ഞാൻ വീണ്ടും പറയേണ്ടതില്ലല്ലോ …

ശ്രീ നരേന്ദ്ര മോദിയല്ല വേറെ ഒരാൾ പ്രധാനമന്ത്രിയാരുന്നുവെങ്കിൽ ഇവരുടെ ശവം പോലും കിട്ടില്ലായിരുന്നു. ഇറാഖ് കുവൈറ്റ് അധിനിവേശ സമയത്ത് നമ്മൾ കണ്ടതാണ്… നൂറ് കണക്കിന് പേർ കൊല്ലപ്പെട്ടു.. അവസാനം ഭാരത പൗരൻമാർ സ്വന്തമായി വണ്ടി പിടിച്ച്
തിരികെ വരേണ്ടതായി വന്നതും നമുക്ക് അറിയാം..

ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ സല്യൂട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles