കള്ളപ്രചാരണം നടത്തുന്നതിന് മുമ്പ് ആദ്യം സ്വന്തം കാര്യം നോക്കൂ'; കറാച്ചി ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ
ദില്ലി : കറാച്ചിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്ര സർക്കാർ. യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളപ്രചാരണമാണ് പാകിസ്ഥാൻ നടത്തുന്നതെന്നും മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് മുൻപ് പാകിസ്ഥാൻ സ്വന്തം രാജ്യത്തെ കാര്യങ്ങളിലേക്ക് കണ്ണോടിക്കുന്നതാണ് നല്ലതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം മണ്ണിൽ വളരുന്ന ഭീകരവാദ ശൃംഖലകൾക്കെതിരെ വിശ്വസനീയമായ നടപടികൾ സ്വീകരിക്കാൻ ഇസ്ലാമാബാദ് തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു. ഭീകരവാദത്തെ ഭരണകൂട നയത്തിന്റെ ആയുധമാക്കുന്ന ശീലം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.
കറാച്ചിയിലെ പാകിസ്ഥാൻ റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയുടെ പിന്തുണയുണ്ടെന്ന പാക് വാർത്താവിനിമയ മന്ത്രി മൊഹ്സിൻ നഖ്‌വിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം. ശനിയാഴ്ച കറാച്ചിയിലെ ഗുലിസ്താൻ-ഇ-ജൗഹറിലുണ്ടായ ആക്രമണത്തിൽ മൂന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആറ് ഭീകരരെ വധിച്ചതായും ഒരാളെ പിടികൂടിയതായും പാക് സൈന്യം അറിയിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ആഭ്യന്തര സുരക്ഷാ പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പാകിസ്ഥാന്റെ പതിവ് ശൈലിയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാൻ മാറുമ്പോഴും അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ്
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…