Kerala

ഡിജിറ്റൽ യുഗത്തിലെ പൊതുസംവാദങ്ങളും സ്വാധീനങ്ങളും! നേതി നേതി ലെറ്റ്സ് ടോക്ക്’ പരമ്പരയിലെ ഏറ്റവും പുതിയ സംവാദം നാളെ തിരുവനന്തപുരത്ത് ;തത്സമയക്കാഴ്ചയുമായി തത്ത്വമയി

തിരുവനന്തപുരം: വിവരങ്ങൾ വസ്തുതകളേക്കാൾ വേഗത്തിൽ സഞ്ചരിക്കുകയും നരേഷനുകൾ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ഡിജിറ്റൽ യുഗത്തിൽ, പുതിയ പൊതുയിടങ്ങളെക്കുറിച്ച് സംവദിക്കാൻ പ്രമുഖർ ഒത്തുചേരുന്നു. ‘നേതി നേതി ലെറ്റ്സ് ടോക്ക് പരമ്പരയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ദി ന്യൂ പബ്ലിക് സ്ക്വയർ: ഇൻഫ്ലുവൻസ്, നറേറ്റീവ്സ് ആൻഡ് ഡിജിറ്റൽ സൊസൈറ്റി’ (The New Public Square: Influence, Narratives and Digital Society) എന്ന വിഷയത്തിലുള്ള ചർച്ച നാളെ തിരുവനന്തപുരത്ത് നടക്കും.

തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം ജവഹർ നഗറിലുള്ള ടി.സി.സി.ഐ ചേമ്പർ ഹാളിലാണ് സംവാദം നടക്കുന്നത് . നമ്മുടെ കൈകളിലേക്ക് ഒതുങ്ങിയ ഡിജിറ്റൽ ലോകം എങ്ങനെയാണ് ഇന്നത്തെ സമൂഹത്തിന്റെ ചിന്തകളെയും അഭിപ്രായങ്ങളെയും രൂപപ്പെടുത്തുന്നത് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പരിപാടി.

കേരള ഹൈക്കോടതി അഭിഭാഷകനും പ്രമുഖ സാമൂഹിക-രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കറും, പബ്ലിക് അഫയേഴ്സ് രംഗത്തെ പ്രമുഖ ഡിജിറ്റൽ ശബ്ദവും സംരംഭകനുമായ ലക്ഷ്മിനാരായണനും തമ്മിലാണ് പ്രധാന സംവാദം നടക്കുന്നത്. ആധുനിക ഡിജിറ്റൽ സമൂഹത്തിലെ സ്വാധീനങ്ങൾ, ഉത്തരവാദിത്തങ്ങൾ, പൊതുസംവാദങ്ങളുടെ ഭാവി എന്നിവയെക്കുറിച്ച് ഇരുവരും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കും. പൊതുനയ നിരീക്ഷകനായ അഡ്വ. എസ്. സുരേഷ് കുമാറാണ് ഈ സംവാദത്തിന്റെ മോഡറേറ്ററായി പ്രവർത്തിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഡിജിറ്റൽ മാധ്യമങ്ങളും ഇൻഫ്ലുവൻസർമാരും എങ്ങനെയാണ് നരേഷനുകൾ നിർമ്മിക്കുന്നത് എന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചർച്ച വലിയൊരു അവസരമായിരിക്കും.

സംവാദത്തിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്ത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാൻ സാധിക്കുന്നതാണ്

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

6 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

6 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

6 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

7 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

15 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago