General

വഴിയരികിൽ പ്രസവവേദനയിൽ പിടഞ്ഞ് ഭിക്ഷാടക; പ്രസവമെടുത്തത് പോലീസുകാരി; കയ്യടിച്ച് സോഷ്യൽ മീഡിയ

ചെന്നൈ : റോഡരികിൽ പ്രസവവേദനയിൽ പിടഞ്ഞ ഭിക്ഷാടകയ്‌ക്ക് സഹായവുമായെത്തിയത് രാജകുമാരി. വെല്ലൂർ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജകുമാരിയാണ് തക്കസമയത്ത് യുവതിയെ സഹായിക്കാൻ എത്തിയത്. തുടർന്ന് അവിടെ വെച്ച് തന്നെ പ്രസവമെടുത്തു. സോഷ്യൽ മീഡിയയിൽ അഭിനന്ദപ്രവാഹമാണ് രാജകുമാരിക്ക് ലഭിച്ചത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ജോലിക്ക് പ്രവേശിക്കാൻ എത്തിയതായിരുന്നു രാജകുമാരി. പെട്ടെന്നാണ് ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത്. പുറത്ത് തുണിക്കടയ്‌ക്കരികിൽ പോയി നോക്കിയപ്പോൾ ഒരു ഭിക്ഷാടകയായ സ്ത്രീ പ്രസവവേദനയാൽ ബുദ്ധിമുട്ടുന്നത് കണ്ടു. ആറ് വയസുള്ള ഒരു ആൺകുട്ടിയും അവൾക്കരികിൽ ഉണ്ടായിരുന്നു.

ഇത് കണ്ടയുടൻ രാജകുമാരി സ്റ്റേഷനിലേക്ക് ഓടി സബ് ഇൻസ്പെക്ടർ പത്മനാഭനെയും വനിതാ കോൺസ്റ്റബിൾ ശാന്തിയെയും സഹായത്തിനായി ഒപ്പംകൂട്ടി. തുടർന്ന് മൂന്ന് പേരും ചേർന്ന് യുവതിയുടെ പ്രസവമെടുത്തു. യുവതിക്ക് പെൺകുഞ്ഞാണ് പിറന്നത്.

അമ്മയെയും നവജാത ശിശുവിനെയും ആംബുലൻസിൽ കയറ്റി സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. വിവാഹ ശേഷം ഭർത്താവ് ഉപേക്ഷിച്ച് പോയതാണ് യുവതിയെ. ജീവിക്കാൻ വേറെ മാർഗമില്ലാത്തത് കാരണമാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത് എന്നും യുവതി പറഞ്ഞു. അമ്മയ്‌ക്കും കുഞ്ഞിനും ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയാണ് രാജകുമാരി അവിടെ നിന്നും പോയത്.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

13 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

14 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

14 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

15 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

16 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

16 hours ago