Tuesday, December 16, 2025

വെയിലത്ത് പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനം; നാടോടി യുവതി പോലീസ് കസ്റ്റഡിയിൽ, ഒപ്പം ഉണ്ടായിരുന്ന മറ്റ് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു

തൃശ്ശൂർ: വെയിലത്ത് പിഞ്ചുകുഞ്ഞുമായി ഭിക്ഷാടനം നടത്തിയ നാടോടി യുവതി പോലീസ് കസ്റ്റഡിയിൽ. തൃശ്ശൂർ വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിന് സമീപമാണ് യുവതി ഭിക്ഷാടനം നടത്തിയത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു പിഞ്ചുകുഞ്ഞുമായി യുവതി ഭിക്ഷാടനം നടത്തിയത്.

വെയിൽ ശക്തമായി ഏറ്റതിനെ തുടർന്ന് കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞിരുന്നു. തുടർന്ന്, നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. രണ്ട് വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയായിരുന്നു യുവതിക്കൊപ്പമുണ്ടായിരുന്നത്. നിലവിൽ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേല്‍പ്പിച്ചിരിക്കുകയാണ്. സ്വന്തം കുഞ്ഞാണെന്നാണ് നാടോടി സ്ത്രീ പോലീസിനോട് പറഞ്ഞത്. പോലീസ് എത്തിയതോടെ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു.

Related Articles

Latest Articles