Wednesday, December 17, 2025

സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തകരുടെ കഠിന പ്രവർത്തനം ! അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെ സിപിഎം- കോൺഗ്രസ് നേതൃത്വങ്ങൾ ശ്രമിക്കുന്നത് തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കാൻ !!തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം ശ്രമിക്കുന്നത് തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കാനാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“എൽഡിഎഫ് യുഡിഎഫ് നേതാക്കൾ തൃശ്ശൂരിലെ വോട്ടർമാരെ വെല്ലുവിളിക്കുന്നു. തൃശ്ശൂരിലെ ബിജെപി പ്രവർത്തകരുടെ കഠിന പ്രവർത്തനമാണ് സുരേഷ് ഗോപിയുടെ അസൂയാവഹമായ വിജയം.സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ല. കുറച്ചുനാൾ പൂരത്തിന്റെ പിറകെ ആയിരുന്നു.അത് ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് വോട്ടർ പട്ടികയുമായി ഇവർ രംഗത്തുവന്നത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായിട്ടുള്ള
ചട്ടങ്ങൾ അനുസരിച്ചാണ് ബിജെപി തൃശ്ശൂരിൽ വോട്ട് ചേർത്തിട്ടുണ്ട്. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ പോകുന്നത് രോഗമാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ ഇതിനുവേണ്ട ചികിത്സയ്ക്ക് അടിയന്തരമായി വിധേയമാകണം. സുരേഷ് ഗോപിയും കുടുംബവും രഹസ്യമായിട്ടല്ല വോട്ട് ചെയ്യാൻ പോയത് . എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിക്കാൻ തയ്യാറാവണം
തിരുവനന്തപുരത്തുനിന്നും വോട്ട് വെട്ടി മാറ്റിയാണ് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിൽ വോട്ട് ചേർത്തത്. ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്.സുരേഷ് ഗോപിക്ക് രണ്ടു സ്ഥലത്ത് വോട്ട് ഇല്ല
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ് വളരെ തിരക്കുള്ള ഒരു മന്ത്രി കൂടിയാണ്.ജനകീയ വിഷയങ്ങളിൽ എല്ലാം കേന്ദ്രമന്ത്രി കൃത്യമായിട്ട് ഇടപെടുന്നുണ്ട്. ആരെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് കേന്ദ്രമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല.മറുപടി തൃശ്ശൂരിൽ ബിജെപി നേതൃത്വം നൽകി കൊള്ളും.”-എം.ടി. രമേശ്. പറഞ്ഞു.

ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ എന്നിവരും പങ്കെടുത്തു

Related Articles

Latest Articles