പ്രതീകാത്മക ചിത്രം
ദില്ലി : സിസ്റ്റർ അഭയ കൊലക്കേസിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയതിനെതിരെ അവർ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി പ്രസ്ഥാവിച്ച് ദില്ലി ഹൈക്കോടതി. കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്നും അത് നടത്തരുതെന്നും ദില്ലി ഹൈക്കോടതി പ്രസ്താവിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൂന്നാം പ്രതിയായ സിസ്റ്റര് സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത്.
ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശര്മ്മയുടേതാണ് വിധി. സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരെ 2009-ല് നല്കിയ ഹര്ജി തീര്പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല് കേസില് പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന് കഴിയില്ല. ഇരയാണോ, പ്രതിയാണോ എന്നത് ഒരിക്കലും ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതിനാല് കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില് നിര്ദേശിച്ചിട്ടുണ്ട്. അതെ സമയം നിലവിലെ കേസിലെ നടപടികൾക്ക് ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്കാന് സിസ്റ്റര് സെഫിക്ക് അവകാശമുണ്ടെന്നും ഡല്ഹി ഹൈക്കോടതി വിധിച്ചു.
സിസ്റ്റർ സെഫി കന്യാകാത്വ പരിശോധനക്കെതിരെ നേരത്തെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരായ റോമി ചാക്കോ, വി.എസ് റോബിന് എന്നിവരാണ് സിസ്റ്റർ സെഫിക്ക് ഡല്ഹി ഹൈക്കോടതിയില് ഹാജരായത്
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…