കര്‍വാര്‍: കര്‍ണാടകത്തിലെ ബെല്‍ഗാവില്‍ മതപരിവര്‍ത്തനത്തിനു പുതിയ തന്ത്രങ്ങളുമായി ക്രൈസ്തവ ബിഷപ്പുമാര്‍. കാവി വേഷവും കുങ്കുമ തിലകവും അടക്കം ഹിന്ദു സന്യാസിമാരാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പുതിയ പ്രവര്‍ത്തനം. പള്ളികളില്‍ ഓം ചിഹ്നങ്ങടക്കം സജ്ജമാക്കിയിട്ടുണ്ട്. കുര്‍ബാനയ്ക്കു ശേഷം നല്‍കുന്ന തിരുവോസ്തി സൂക്ഷിച്ചിരിക്കുന്നതാകട്ടെ ശിവലിംഗ മാതൃകയിലെ അറയ്ക്കുള്ളിലും.
ലിംഗയാത്ത് സമുദായക്കാരെ ക്രിസ്തു മതത്തിലേക്ക് തെറ്റിദ്ധരിപ്പിച്ച് ആകര്‍ഷിക്കാനുള്ള നീക്കമാണിതെന്ന് റിപ്പോര്‍ട്ട്. കാവി ധരിച്ച ബിഷപ്പിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം വിവാദമായിട്ടുണ്ട്. ബെല്‍ഗാവി രൂപതാ ബിഷപ്പ് ഡെറിക് ഫെര്‍ണാണ്ടസ് കാവി വസ്ത്രങ്ങള്‍ ധരിച്ച്, കുങ്കുമം തൊട്ട് കുര്‍ബാന അര്‍പ്പിക്കുന്ന ചിത്രമാണു വിവാദമായത്. റോമന്‍ കത്തോലിക്കാ സഭയിലും ഇത് വലിയ പ്രശ്‌നമായിട്ടുണ്ട്.
കാവിയണിഞ്ഞ ബിഷപ്പിനൊപ്പം കാവിയണിഞ്ഞ മറ്റു ചിലരുമുണ്ട്. ചിലര്‍ രുദ്രാക്ഷവും ധരിച്ചിട്ടുണ്ട്. ഹിന്ദു സ്വാമിമാരുടെ ചിത്രങ്ങള്‍ മാലയിട്ട് ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ഹാളില്‍ വച്ചാണ് കുര്‍ബാനയര്‍പ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും സഭാ പ്രവര്‍ത്തകനുമായ സാവിയോ റോഡ്രിഗ്‌സാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവം ഏറെ വിവാദമായിട്ടുണ്ട്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…