India

സൈനിക സേവനത്തിന് ചെറുപ്പക്കാര്‍ക്ക് അഗ്നിവീരന്‍മാരായി അവസരം ; ശമ്പളവും ഇന്‍ഷുറന്‍സും സേവാനിധി പാക്കേജും ഉൾപ്പെടെ ഗുണങ്ങൾ ഏറെ…

ദില്ലി: ചുരുങ്ങിയ കാലത്തേക്ക് സൈനിക സേവനത്തിന് ചെറുപ്പക്കാര്‍ക്ക് അഗ്നിവീരന്‍മാരായി അവസരം നല്‍കുന്ന അഗ്നിപഥ് പദ്ധതിപ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പദ്ധതി പ്രകാരമുള്ള അഞ്ചു ഗുണഫലങ്ങള്‍ ഇവയാണ്.

1. പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ 4 വര്‍ഷത്തേക്ക് സായുധ സേനയില്‍ കരസേന, നാവികസേന, വ്യോമസേന അഗ്‌നിവീരന്മാരായി ഉള്‍പ്പെടുത്തും. ഈ വര്‍ഷം 46,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യും.

2. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 40,000 രൂപ വരെ പ്രതിമാസ ശമ്പളം നല്‍കും. ഈ കാലയളവില്‍ അവര്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

3. അഗ്‌നിവീരന്മാര്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത സേനയിലെ സ്ഥിരം തസ്തികകളുടെ മാനദണ്ഡം തന്നെയായിരിക്കും. നിശ്ചിത മാനദണ്ഡമനുസരിച്ച്‌, അഗ്‌നിവീരനായി ചേരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് 12ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സേന ശ്രമിക്കും.

4.നാലുവര്‍ഷത്തെ പരിശീലനത്തിൽ, ഏകദേശം 25 ശതമാനം അഗ്‌നിവീരന്‍മാര്‍ കുറഞ്ഞത് 15 വര്‍ഷത്തേക്ക് സാധാരണ കേഡര്‍മാരായി സായുധ സേനയില്‍ എന്റോള്‍ ചെയ്യപ്പെടും.

5. ആദായനികുതിയില്‍ നിന്ന് ഒഴിവാകുന്ന അഗ്‌നിവീരന്‍മാര്‍ക്ക് സേവാ നിധി പാക്കേജായി 11.71 ലക്ഷം രൂപ നല്‍കും. എന്നിരുന്നാലും, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകില്ല.

B4 Admin

Recent Posts

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

14 minutes ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

44 minutes ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

1 hour ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

1 hour ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

2 hours ago

രാഹുലിന്റേത് ഫ്രോഡ് രാഷ്ട്രീയം, പിണറായിയെ സംരക്ഷിക്കുന്നത് സതീശന്‍. വിഐപി സുരക്ഷാ വീഴ്ച കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…

2 hours ago