Spirituality

വീട്ടിൽ രോഗങ്ങൾ മാറുന്നില്ലേ? നിങ്ങൾ ഈ മന്ത്രം ജപിച്ചോളൂ; അത്യുത്തമം

ആയുർദോഷങ്ങളും രോഗങ്ങളും അകറ്റി രോഗങ്ങൾക്ക് ശമനം നല്കി ദീർഘായുസ് നല്കുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം. മഹാദേവന്റെ പ്രീതിക്കായ് ആണ് മൃതസഞ്ജീവനീ മന്ത്രം ചൊല്ലുന്നത്. ചിട്ടയോടും പുർണ്ണമായ എകാഗ്രതയോടും കൂടി വേണം ഈ മന്ത്രം ജപിക്കുവാൻ. ഈ മന്ത്രം ചൊല്ലി മഹാദേവനേ ഉപാസിച്ചാൽ ഏത് മാറാരോഗത്തിനും ശമനം ഉറപ്പാണ്.

മൃതസഞ്ജീവനി മന്ത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കഥ പുരാണത്തിലുണ്ട്. അസുരഗുരുവായ ശുക്രാചാര്യരുടെ അടുത്ത് നിന്നും മൃതസഞ്ജീവനി മന്ത്രം പഠിച്ചെടുക്കാൻ ദേവഗുരുവായ ബൃഹസ്പതിയുടെ മകൻ കചനെ ദേവന്മാർ നിയോഗിച്ചു. ഇതനുസരിച്ച് കചൻ ശുക്രാചാര്യാരുടെ ശിഷ്യനായി. എന്നാൽ ശുക്രാചാര്യരുടെ മകളായ ദേവയാനിയുമായി അനുരാഗത്തിലായ കചനോട് മറ്റ് അസുരന്മാർക്ക് ശത്രുതയായി. ഇതേതുടർന്ന് ഒന്നിലധികം തവണ കചനെ അസുരന്മാർ വധിക്കുകയും എന്നാൽ ദേവയാനിയുടെ അഭ്യർഥനപ്രകാരം മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് ശുക്രാചാര്യൻ അവനെ മരണത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.

ഇതോടെ കചനോട് അസുരന്മാർക്ക് ഉണ്ടായ ശത്രുത ഇരട്ടിക്കുകയാണ് ചെയ്തത്. ശുക്രാചാര്യർക്ക് രക്ഷിക്കാനാവാത്തവിധം കചനെ കൊലപ്പെടുത്താൻ അവർ തീരുമാനിച്ചു. ഇത്തവണ അവർ കചന്റെ ശരീരം അരച്ചു മദ്യത്തിൽ കലക്കി ആചാര്യനു കുടിക്കാൻ കൊടുത്തു. അങ്ങനെ കചൻ ശുക്രാചാര്യരുടെ ഉദരത്തിൽ ചെന്നു പെട്ടു. ധ്യാന ദൃഷ്ടിയിലൂടെ കചൻ തന്റെ ഉദരത്തിലാണുള്ളതെന്ന് ശുക്രാചാര്യൻ മനസ്സിലാക്കി. മൃതസഞ്ജീവനി യന്ത്രം ഉപയോഗിച്ച് കചനെ രക്ഷിച്ചാൽ തന്റെ വയറുപിളർന്ന് കചൻ പുറത്തുവരുന്നതോടെ താൻ മരണപ്പെടും എന്ന് മനസ്സിലാക്കിയ ശുക്രാചാര്യൻ ഒരു പരിഹാരം കണ്ടെത്തി. ഗുരു മൃതസഞ്ജീവനി മന്ത്രം ഉറക്കെ ചൊല്ലി തന്റെ ഉദരത്തിലുള്ള കചനോട് അത് ഏറ്റുചൊല്ലി ഹൃദിസ്ഥമാക്കാൻ ആവശ്യപെട്ടു. മൃതസഞ്ജീവനി മന്ത്രത്തിന്റെ ശക്തികൊണ്ട് പുനർജീവിച്ച കചൻ പുറത്തെത്തി ശുക്രാചാര്യർക്ക് അതേ മന്ത്രം ഉപയോഗിച്ച് ജീവൻ നൽകി. ദേവന്മാർ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കിയ സന്തോഷത്തോടെ കചൻ തിരികെ ദേവലോകത്തേക്ക് മടങ്ങി.

പ്രപഞ്ചം നിയന്ത്രിക്കുന്ന ദേവന്മാർ വരെ അതി പ്രാധാന്യത്തോടെ കണ്ടിരുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം എന്ന് പുരാണങ്ങൾ പറയുന്നു.

നമൂക്ക് ആ മന്ത്രമൊന്ന് അറിയണ്ടേ ?
ഇതാണ് ആ മഹാമന്ത്രം

മന്ത്രം

ഓം ജൂംസ: ഈം സൗ: ഹംസ സഞ്ജീവനി

മമ ഹൃദയ ഗ്രന്ഥി പ്രാണം

കുരു കുരു സോഹം

സൗ: ഈം സ: ജൂം അമൃഠോം നമഃശിവായ

അക്ഷരത്തെറ്റില്ലാതെ , മനസ്സിൽ മഹാദേവനേ സ്മരിച്ച് ഈ മന്ത്രം നിത്യേന ഉരുവിട്ടാൽ എത് മാറാരോഗത്തിൽനിന്നൂ പോലും മോചനമൂണ്ടാകും എന്ന കാരൃത്തിൽ സംശയമേ വേണ്ടാ.

ഓം ശംഭോ മഹാദേവാ

(കടപ്പാട് )

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

9 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

9 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

10 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

11 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

17 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

19 hours ago