‘എലയോകാര്‍പസ് ഗാനിട്രസ്’ മരത്തിന്റെ വിത്താണ് രുദ്രാക്ഷം. ആത്മീയ അന്വേഷകരുടെ ജീവിതത്തില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനമായും ഹിമാലയന്‍ മേഖലയിലാണ് ഇവ വളരുന്നത്. ഒന്നു മുതൽ ഇരുപത്തൊന്ന് മുഖം വരെ രുദ്രാക്ഷം ഉണ്ട്. ശിവഭഗവാന്റെ നേത്രത്തിൽ നിന്ന് ഉണ്ടായതിനാലാണ് ഇതിനു രുദ്രാക്ഷം എന്നു പേരു വന്നത് എന്നു പറയപ്പെടുന്നു.
ഓരോ മുഖത്തിനും ഓരോ ദേവനും ഉണ്ട്. ജാതിമത വിത്യാസവും സ്ത്രീപുരുഷ വിത്യാസവും ഇല്ലാതെ ഏവർക്കും രുദ്രാക്ഷം ധരിക്കാം. കുട്ടികൾക്കു രുദ്രാക്ഷം ധരിക്കാമോ എന്നു പലരും സംശയിക്കുന്നു. 60 വയസ്സു കഴിഞ്ഞാലേ പാടുള്ളൂ എന്നും രുദ്രാക്ഷം ധരിച്ചാൽ വെജിറ്റേറിയൻ ആകണം എന്നുമൊക്കെ പലരും പറയുന്നു.
ആരും രുദ്രാക്ഷം ധരിച്ചാൽ ശിവലോകത്ത് എത്തും എന്നാണ് വിശ്വാസം. അതിനാൽ അത് സ്പർശിക്കാനായാൽ പോലും പുണ്യമാണ് എന്നു മനസ്സിലാക്കി ഒരു രുദ്രാക്ഷം എങ്കിലും അണിയുക.
ചില അപൂർവം രുദ്രാക്ഷങ്ങൾക്ക് മോഹവിലയാണ്. ലക്ഷങ്ങൾ വിലയുള്ള രുദ്രാക്ഷമുണ്ട്. എല്ലാവർക്കും ധരിക്കാവുന്നതാണ് അഞ്ചുമുഖരുദ്രാക്ഷം.
രുദ്രാക്ഷം പോലെ തോന്നുന്ന അനേകം കായ്കൾ രുദ്രാക്ഷം എന്ന പേരിൽ വിൽപനയ്ക്ക് വരുന്നുണ്ട് . കാരയ്ക്കക്കുരു, ഭദ്രാക്ഷം എന്നിവയൊക്കെ അവയിൽ ചിലതു മാത്രം.
അതുപോലെ യഥാർത്ഥ രുദ്രാക്ഷമാണെങ്കിൽ രണ്ടു നാണയങ്ങൾക്കിടയിൽ ഒരു കോഴിമുട്ട കറങ്ങുന്നതു പോലെ കറങ്ങും. നെല്ലിക്ക വലിപ്പമുള്ള രുദ്രാക്ഷം ആണ് ധരിക്കാൻ ഉത്തമം. കുരുമുളകിലും അൽപം വലിപ്പം കൂടുതൽ ഉള്ള രുദ്രാക്ഷം ജപമാലയായി ധരിക്കാം.
നൂറ്റെട്ട് അഥവാ അമ്പത്തിനാല് എണ്ണം രുദ്രാക്ഷം ആണ് സാധാരണ രീതി. അറ്റത്ത് ഒരു വലിയ രുദ്രാക്ഷം കൂടി വേണം. ജപിച്ച് നൂറ്റെട്ട് ആയി എന്ന് അറിയാനാണിത്.
രുദ്രാക്ഷവും സ്ഫടികവും പോലെ രുദ്രാക്ഷവും പവിഴവും ഇടകലർത്തി ധരിക്കാറുണ്ട്.
ഞായറാഴ്ച സൂര്യൻ ഉദിച്ച് ഒരു മണിക്കൂറിനകം ധരിക്കുന്നത് ഉത്തമം. ശിവക്ഷത്ര ത്തിൽ പൂജിച്ച ശേഷം നമ:ശിവായ ജപിച്ച് രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിച്ചു തുടങ്ങും മുമ്പ് രണ്ടാഴ്ച നല്ലെണ്ണയിൽ ഇട്ടു വയ്ക്കുന്നത് ഇത് ഏറെ കാലം
കേടാകാതെ ഇരിക്കാൻ സഹായകരമാണ്. രാത്രിയും പകലും എല്ലാ ദിവസവും ഇതു ധരിക്കാം. വേണമെങ്കിൽ ഊരിവയക്കാം.
രുദ്രാക്ഷം വെള്ളത്തിൽ ഇട്ടു വച്ച് ആ വെള്ളം കുടിച്ചാൽ ആരോഗ്യത്തിനു നല്ലതാണ് എന്ന് വിശ്വാസം ഉണ്ട്. സ്വർണത്തിലോ വെള്ളിയിലോ കെട്ടിയാണു രുദ്രാക്ഷം ധരിക്കുന്നത്. നൂലിൽ കെട്ടിയും അണിയാം.
(കടപ്പാട്)
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…