ദില്ലി: വിരാട് കോഹ്ലിയുടെ (virat kohli) ബാറ്റിങ് ഫോമിനെ ചൊല്ലി ഉയര്‍ന്ന ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് രോഹിത് ശര്‍മ (Rohit sharma). വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനങ്ങളിലും കോഹ്ലി നിരാശപ്പെടുത്തിയതോടെയാണ് ഫോമിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇതോടെ രോഹിത് ശര്‍മ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു.
കോഹ് ലിയുടെ ഫോം ഇല്ലായ്മയെ എങ്ങനെയാണ് ക്യാപ്റ്റനും കോച്ചും നേരിടാന്‍ പോകുന്നത് എന്ന ചോദ്യത്തിനായിരുന്നു രോഹിത്തിന്റെ മറുപടി. ”നിങ്ങള്‍ കുറച്ച് സമയത്തേക്ക് മിണ്ടാതിരുന്നാല്‍ മതി, എനിക്ക് ഉറപ്പുണ്ട് എല്ലാം ശരിയാകും എന്ന്, രോഹിത് ശര്‍മ തുറന്നടിച്ചു. മാധ്യമങ്ങളാണ് ഇതിനെല്ലാം തുടക്കമിടുന്നത്. തനിക്ക് കാണാന്‍ കഴിയുന്നത്, കോഹ്ലി നല്ല മാനസിക നിലയിലാണ് എന്നാണ്. എങ്ങനെ സമ്മര്‍ദത്തെ കൈകാര്യം ചെയ്യണം എന്ന് കോഹ്ലിക്ക് അറിയാം-എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം മൂന്ന് ഏകദിനങ്ങളില്‍ നിന്ന് കോഹ്ലിക്ക് നേടാനായത് 26 റണ്‍സ് മാത്രമായിരുന്നു. ഒരു ഏകദിന പരമ്പരയില്‍ 50ല്‍ താഴെ റണ്‍സ് കോഹ് ലി സ്കോര്‍ ചെയ്യുന്നത് 2015ന് ശേഷം ആദ്യമായിരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റില്‍ നിന്ന് രണ്ട് അര്‍ധ ശതകമാണ് കോഹ് ലി കണ്ടെത്തിയത്.
മാത്രമല്ല നേരത്തെ ഏകദിന പരമ്പരയ്ക്കിടയില്‍ കോഹ്ലിയുടെ ഫോമിനെ ചൊല്ലി ഉയര്‍ന്ന ചോദ്യങ്ങളും രോഹിത് തള്ളിയിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ കോഹ് ലിയുടെ ഫോം ഇല്ലായ്മയ്ക്ക് കാരണം എന്നായിരുന്നു അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. ഇതോടെ നിങ്ങള്‍ ആരെക്കുറിച്ചാണ് ഈ പറയുന്നത് എന്ന് ചോദിച്ചായിരുന്നു അന്ന് ഈ ചോദ്യങ്ങളെ രോഹിത് ചിരിച്ചു തള്ളിയത്.
കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…
ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…
കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു
കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma