youth-bleeds-to-death-alappuzha
കൊല്‍ക്കത്ത: കൂട്ടുകാർ ചേർന്ന് തമാശയ്ക്കു മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് വായു അടിച്ചു കയറ്റിയതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. 10 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ മരിച്ചത്. നവംബര്‍ 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. റഹ്മത്ത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന റഹ്മത്ത് അലിയെ കൂട്ടുകാര്‍ തമാശക്ക് പിടിച്ചുനിര്‍ത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു. ഇയാള്‍ എതിര്‍ത്തെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൂഗ്ലിയിലെ ചുഞ്ചുര ഇമാംബാര ആശുപത്രിയിലേക്കാണ് ഇയാളെ ആദ്യം കൊണ്ടുപോയത്. ആരോഗ്യനില പിന്നെയും വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വായുസമ്മര്‍ദ്ദം കാരണം ഇയാളുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റഹ്മത്ത് അലിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. റഹ്മത്ത് അലിയുടെ സുഹൃത്ത് ഷഹ്‌സാദ ഖാന്‍ എന്നയാളാണ് പ്രധാന പ്രതി. മില്ലുടമകളില്‍ നിന്ന് നഷ്ടപരിഹാരവും കുടുംബവും ആവശ്യപ്പെട്ടു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…