Tuesday, December 16, 2025

ബംഗാളി നടിയുടെ ആരോപണം!ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കും

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജി വക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം ഉയർന്നതോടെയാണ് രഞ്ജിത്തിന്‍റെ രാജി അനിവാര്യമായത്. ഇന്ന് രാവിലെയോടെ രഞ്ജിത്തിന്‍റെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം, നടൻ സിദ്ദിഖിനെതിരെ യുവനടി ഉയർത്തിയ ലൈംഗിക പീഡന പരാതിയിൽ കേസെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും സർക്കാർതലത്തിൽ സജീവമാണ്.നടി പരാതി നൽകിയാൽ കേസെടുക്കാം എന്ന് ആലോചനയാണ് പോലീസിൽ ഉള്ളത്. രണ്ട് കേസുകളുമായി ബന്ധപ്പെട്ട നിയമപദേശവും സംസ്ഥാന സർക്കാർ തേടുന്നുണ്ട്. രഞ്ജിത് രാജിവെക്കുകയും,സിദ്ദിഖിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്താൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള സർക്കാരിൻറെ ആദ്യ ഇടപെടലുകൾ ആകുമത്.

Related Articles

Latest Articles